മലയാള സിനിമയിലെ ആദ്യ സോംബി ചിത്രം ‘മഞ്ചേശ്വരം മാഫിയ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Anjana

Mancheswaram Mafia

മലയാള സിനിമയിലെ ആദ്യത്തെ സോംബി ചിത്രമായ ‘മഞ്ചേശ്വരം മാഫിയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമകൾ എന്നും സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഈ ചിത്രം വലിയ പ്രതീക്ഷകൾ നൽകുന്നു. ‘നരിവേട്ട’ എന്ന ടോവിനോ തോമസ് – അനുരാജ് മനോഹർ ചിത്രത്തിന് ശേഷം ഇന്ത്യൻ സിനിമ കമ്പനി നിർമിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ആൽബി പോളാണ്. ടിപ്പു ഷാനും ഷിയാസ് ഹസ്സനുമാണ് നിർമാതാക്കൾ.

ഹോളിവുഡിലും കൊറിയൻ സിനിമകളിലും മികച്ച എന്റർടെയ്നർമാരായി മാറിയ സോംബി ജോണർ ആദ്യമായി മലയാള സിനിമയിലെത്തുമ്പോൾ അത് ചരിത്രമാകുകയാണ്. “സ്ക്രീം, ലാഫ്, റീപീറ്റ്” എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും നടീനടന്മാരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വൈശാഖ് വടക്കേവീടും ജിനു അനിൽകുമാറുമാണ് ചിത്രത്തിന്റെ പ്രചാരണ ചുമതല വഹിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായെത്തുന്ന സോംബി ചിത്രമെന്ന നിലയിൽ ‘മഞ്ചേശ്വരം മാഫിയ’ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Malayalam cinema’s first zombie film ‘Mancheswaram Mafia’ first look poster released, directed by Alby Paul.

Leave a Comment