മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വാൾ പോസ്റ്റർ എന്ന റെക്കോർഡ് സ്വന്തമാക്കി “ഒരു അന്വേഷണത്തിന്റെ തുടക്കം” എന്ന ചിത്രം. 185 അടി വലിപ്പമുള്ള ഈ ഭീമാകാരൻ പോസ്റ്റർ പൊന്നാനി കർമ്മ ബീച്ചിന് സമീപമുള്ള റോഡിനോട് ചേർന്നുള്ള ചുവരിലാണ് പതിച്ചിരിക്കുന്നത്.
ഈ വാൾ പോസ്റ്ററിൽ ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളെയും കാണാൻ സാധിക്കും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് എംഎ നിഷാദ് ആണ്.
ഷൈൻ ടോം ചാക്കോ, വാണീ വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, ശിവദ, സ്വാസിക, ദുർഗാ കൃഷ്ണ, ജോണി ആന്റണി, മഞ്ജു പിള്ള, പ്രശാന്ത് അലക്സ് തുടങ്ങി 64 ഓളം താരങ്ങൾ ഈ ചിത്രത്തിൽ വേഷമിടുന്നു. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന “ഒരു അന്വേഷണത്തിന്റെ തുടക്കം” പ്രേക്ഷകരെ വിസ്മയിപ്പിക്കാനായി ഉടൻ തന്നെ അടുത്തുള്ള തിയേറ്ററുകളിൽ എത്തുന്നു.
താരസമ്പുഷ്ടമായ ഈ ചിത്രം മലയാള സിനിമാ പ്രേമികളുടെ പ്രതീക്ഷകൾ ഏറെ ഉയർത്തിയിരിക്കുകയാണ്.
Also Read;
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി Read more
2025-ൽ മലയാള സിനിമ IMDB ലിസ്റ്റിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ്, ഡൊമനിക് Read more
പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ മാതാവ് ബി. സരസ്വതി അമ്മ (89) അന്തരിച്ചു. Read more
സിനിമയെ സിനിമയായി മാത്രം കാണണമെന്നും, സിനിമ കണ്ട ശേഷം പ്രേക്ഷകർ ചെയ്യുന്ന കാര്യങ്ങൾക്ക് Read more
1991-ൽ പുറത്തിറങ്ങിയ കിലുക്കം എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ 5 കോടി കളക്ഷൻ Read more
2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും Read more
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രീതി നേടിയ 'അപ്പുറം' സിനിമ ഫജ്ർ അന്താരാഷ്ട്ര Read more
'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും Read more
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്ത എന്ന സിനിമയുടെ ദൈർഘ്യം കുറച്ചു. Read more
2009-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ "കലണ്ടർ" സിനിമയിലെ സോജപ്പൻ കഥാപാത്രം ട്രോളുകളിൽ നിറയുകയാണ്. ‘വിലായത്ത് Read more











