നടൻ മേഘനാദന്റെ നിര്യാണം: മന്ത്രിമാർ അനുശോചനം രേഖപ്പെടുത്തി

നിവ ലേഖകൻ

Meghanathan Malayalam actor death

സിനിമ, സീരിയൽ നടൻ മേഘനാദന്റെ നിര്യാണത്തില് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും അനുശോചനം രേഖപ്പെടുത്തി. പഴയകാല നടന് ബാലന് കെ നായരുടെ മകനായ മേഘനാദന് പ്രേക്ഷകര് എന്നും ഓര്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്ക്ക് ജീവന് നല്കിയ കലാകാരനാണെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. വില്ലൻ കഥാപാത്രങ്ങൾക്ക് പുതുഭാവുകത്വം നൽകിയ അഭിനയ പ്രതിഭയെന്ന് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലി അർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 2 മണിയോടെയായിരുന്നു നടൻ മേഘനാദന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 6 മുതൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 6 മണിയോടെ ഷൊർണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. ആദ്യകാലത്ത് വില്ലന്വേഷങ്ങളില് പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പില്ക്കാലത്ത് കാരക്ടര് റോളുകളിലും ശ്രദ്ധേയനായിരുന്നു.

1983ൽ പിഎൻ മേനോൻ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മേഘനാദൻ 50 ൽ അധികം സിനിമകളിൽ അഭിനയിച്ചു. പഞ്ചാഗ്നി, ചമയം, ഭൂമിഗീതം, ചെങ്കോൽ, മറവത്തൂർ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്. 2022ൽ റിലീസ് ചെയ്ത ആസിഫ് അലി ചിത്രം കൂമനിലാണ് അവസാനമായി അഭിനയിച്ചത്. 40 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ സിനിമക്കൊപ്പം നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടു.

  തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം

Story Highlights: Malayalam actor Meghanathan passes away, ministers pay tribute to his contributions to cinema and television.

Related Posts
ടൊവിനോയുടെ ‘നരിവേട്ട’ മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
Narivetta movie

ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' മെയ് 23ന് Read more

  ടൊവിനോയുടെ 'നരിവേട്ട' മെയ് 23ന് തിയേറ്ററുകളിലേക്ക്; ചേരനും പ്രധാനവേഷത്തിൽ
തുടരും ബോക്സ് ഓഫീസ് റെക്കോർഡുകളിലേക്ക്; മോഹൻലാലിന് പുതിയ നേട്ടം
box office records

മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നു. ഈ വർഷം താരത്തിന്റെ Read more

ടൊവിനോയുടെ ‘നരിവേട്ട’ തമിഴ്നാട്ടിൽ; വിതരണം എ.ജി.എസ് എന്റർടൈൻമെന്റ്
Narivetta movie

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യുടെ തമിഴ്നാട് വിതരണം Read more

നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി
Vishnu Govindan Wedding

ചേർത്തലയിൽ വെച്ച് നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അലയൻസ് ടെക്നോളജിയിലെ ജീവനക്കാരിയായ അഞ്ജലി Read more

പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
Malayalam actor misconduct

കൊച്ചിയിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെതിരെ Read more

മലയാള സിനിമയുടെ സമ്പന്നതയെ പ്രശംസിച്ച് മോഹൻലാൽ
Mohanlal Malayalam Cinema

മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ മലയാള സിനിമയുടെ Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
ഫഹദിനെ നായകനാക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല; ലാൽ ജോസ്
Fahadh Faasil

ഫഹദ് ഫാസിൽ തന്റെ അടുത്ത് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാകാനാണ് വന്നതെന്ന് ലാൽ ജോസ്. Read more

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
Shaji N. Karun

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു Read more

ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം അനുശോചിക്കുന്നു
Shaji N. Karun

പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ-രാഷ്ട്രീയ ലോകം അനുശോചനം Read more

പിറവി: ഒരു പിതാവിന്റെ അന്വേഷണത്തിന്റെ കഥ
Piravi Malayalam Film

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം. 1988-ൽ പുറത്തിറങ്ങിയ ചിത്രം Read more

Leave a Comment