മലപ്പുറം സ്വദേശി മഹ്മൂദ് കൂരിയയ്ക്ക് ഇൻഫോസിസ് പുരസ്കാരം; സ്വർണമെഡലും 84 ലക്ഷം രൂപയും

നിവ ലേഖകൻ

Mahmood Kooria Infosys Prize

സാമൂഹിക ശാസ്ത്ര – മാനവിക വിഭാഗത്തിൽ ഇൻഫോസിസ് പ്രൈസിന് അർഹനായി മലപ്പുറം സ്വദേശിയായ മലയാളി. യുകെ എഡിൻബർഗ് യൂണിവേഴ്സിറ്റി ലക്ചററും ചരിത്രകാരനുമായ പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശി മഹ്മൂദ് കൂരിയയാണ് പുരസ്കാരത്തിന് അർഹനായത്. സ്വർണമെഡലും ഒരു ലക്ഷം ഡോളറും (84 ലക്ഷം രൂപ) അടങ്ങുന്ന ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് ഇന്ത്യയിലെ അക്കാദമിക രംഗത്തെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂർവാധുനിക കാലത്തെ ഇസ്ലാമിന്റെ സമുദ്രചരിത്രവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും സംഭാവനകൾക്കുമാണ് മഹ്മൂദിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഇൻഫോസിസ് പുരസ്കാര നിർണയ സമിതി അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിൽ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളിൽ ഇസ്ലാമിക നിയമങ്ങൾ ചെലുത്തിയ സ്വാധീനമാണ് കൂരിയ പഠനവിധേയമാക്കിയത്. നാൽപത് വയസിൽ താഴെയുള്ള ഗവേഷകർക്കാണ് ഇൻഫോസിസിന്റെ സയൻസ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്.

മലപ്പുറം പെരിന്തൽമണ്ണയിലെ പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കൂരിയ, ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പിജിയും എംഫിലും പൂർത്തിയാക്കി. നെതർലൻഡ്സിലെ ലീഡൻ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, 2019ൽ മരുമക്കത്തായ പഠനത്തിന് നെതർലൻഡ് സർക്കാരിന്റെ രണ്ടു കോടി രൂപയുടെ വെനി ഗ്രാന്റും നേടിയിട്ടുണ്ട്. നീന ഗുപ്ത, വേദിക ഖേമനി, ശ്യാം ഗൊല്ലകോട്ട, സിദ്ധേഷ് കാമത്ത്, അരുൺ ചന്ദ്രശേഖർ എന്നിവരാണ് പുരസ്കാരം നേടിയ മറ്റുള്ളവർ.

  മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

Story Highlights: Mahmood Kooria from Malappuram wins Infosys Prize for contributions to Islamic maritime history

Related Posts
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more

അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
rare disease treatment

മലപ്പുറം വേങ്ങര സ്വദേശികളായ ഷാജി കുമാറിൻ്റെയും അംബികയുടെയും മൂന്ന് വയസ്സുള്ള മകൻ നീരവിന് Read more

  അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
മലപ്പുറം തിരൂരങ്ങാടിയിൽ കാർ ആക്രമിച്ച് 2 കോടി കവർന്ന സംഭവം; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Malappuram car theft

മലപ്പുറം തിരൂരങ്ങാടിയിൽ കാർ ആക്രമിച്ച് 2 കോടി രൂപ കവർന്ന സംഭവത്തിൽ പോലീസ് Read more

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി
Expatriate businessman kidnapped

മലപ്പുറം പാണ്ടിക്കാട് ഇന്നലെ രാത്രി എട്ടുമണിയോടെ പ്രവാസി വ്യവസായിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. Read more

മന്ത്രി വീണാ ജോർജിന്റെ പരിപാടികളിൽ പ്രതിഷേധം; മഞ്ചേരിയിൽ വാക് തർക്കം, കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം
Malappuram political events

മലപ്പുറത്ത് മന്ത്രി വീണാ ജോർജ് പങ്കെടുത്ത പരിപാടികളിൽ പ്രതിഷേധം. മഞ്ചേരിയിൽ നഗരസഭാധ്യക്ഷനുമായി മന്ത്രി Read more

മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Power bank explosion

മലപ്പുറത്ത് ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തി നശിച്ചു. Read more

  മന്ത്രി വീണാ ജോർജിന്റെ പരിപാടികളിൽ പ്രതിഷേധം; മഞ്ചേരിയിൽ വാക് തർക്കം, കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം
മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 6 മുതൽ 8 വരെ മലപ്പുറത്ത്
Special School Kalolsavam

ഈ വർഷത്തെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 6 മുതൽ 8 Read more

സര്ക്കാരിനും മുന്നണിക്കും വിമര്ശനം; സിപിഐ മലപ്പുറം ജില്ലാ സമ്മേളനം
CPI Malappuram conference

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില് സംസ്ഥാന സര്ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്ശനം. Read more

വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; 10 പേർക്കെതിരെ കേസ്
Plus Two student attack

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. പത്തോളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് Read more

Leave a Comment