Headlines

Health, Kerala News

മലപ്പുറം നിപ മുക്തം: പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി

മലപ്പുറം നിപ മുക്തം: പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി

മലപ്പുറം ജില്ലയിലെ നിപ പ്രതിരോധം വിജയകരമായി പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. 42 ദിവസത്തെ ഡബിൾ ഇൻക്യൂബേഷൻ കാലയളവ് പൂർത്തിയായതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസിൽ നിന്ന് മറ്റൊരു കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രത്യേക കൺട്രോൾ റൂമിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇൻകുബേഷൻ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി നിർദേശം നൽകി. ഐസിഎംആറുമായി ചേർന്നുള്ള മറ്റ് പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. 25 കമ്മിറ്റികൾ രൂപീകരിച്ച് കോണ്ടാക്ട് ട്രേയ്‌സിംഗ് നടത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ആരംഭിച്ചു. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ തീവ്ര പരിചരണ സംവിധാനങ്ങൾ ഒരുക്കി. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങി. നിരീക്ഷണത്തിലിരിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകി.

Story Highlights: Malappuram declared Nipah-free after successful containment efforts

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts

Leave a Reply

Required fields are marked *