മാല പാർവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എ.ആർ.എം ചിത്രത്തിലെ ‘അങ്ങ് വാന കോണിൽ’ എന്ന് തുടങ്ങുന്ന പാട്ട് പാടി അത്ഭുതപ്പെടുത്തിയ പെൺകുട്ടിയുടെ വീഡിയോയാണ് മാല പങ്കുവച്ചത്. ഈ പാട്ടിന് പിന്നിലെ കഥ മാല പാർവതി ഇപ്പോൾ വെളിപ്പെടുത്തുകയാണ്.
രണ്ടാം ക്ലാസുകാരിയായ ഷഫ്രിൻ ഫാത്തിമയാണ് ആ പാട്ട് പാടിയത്. എല്ലാം എളുപ്പത്തിൽ മനസ്സിലാക്കുന്ന, എപ്പോഴും ചുറുചുറുക്കോടെ ഇരിക്കുന്ന പെൺകുഞ്ഞ് എന്നാണ് മാല ഈ കുട്ടിയെ കുറിച്ച് പറഞ്ഞത്. ഷഫ്രിൻ ആ പാട്ട് പഠിച്ചത് യൂട്യൂബ് നോക്കിയാണ്, അതും ഏതാനും മിനിറ്റുകൾക്കൊണ്ട്. ഇതിന്റെ മറ്റൊരു ട്വിസ്റ്റ് ഷഫ്രിന് മലയാള ഭാഷയുമായി യാതൊരു ബന്ധവുമില്ല എന്നതാണ്.
ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ മാല പാർവതിയും ഷഫ്രിൻ ഫാത്തിമയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് ഇടവേളയിൽ മാലയുടെ മടിയിൽ വന്നു കിടന്ന ആർട്ടിസ്റ്റിന് മാല പാർവതി ഈ പാട്ട് പാടിക്കൊടുക്കുകയുണ്ടായി. ഇത് കേട്ട് ഷഫ്രിൻ തനിക്കും അത് പറഞ്ഞു തരാനായി മാലയോട് പറഞ്ഞു. ആദ്യത്തെ രണ്ടു വരി പാടിയപ്പോൾ ഷഫ്രിന് മനസ്സിലാകാത്തത് കൊണ്ട് യൂട്യൂബിൽ ഈ പാട്ട് കേൾപ്പിച്ചു കൊടുത്തു. ഷോട്ട് തീർത്ത് നടി തിരിച്ചു വരുമ്പോഴേക്കും, ഷഫ്രിൻ ആ പാട്ട് മുഴുവനായും യൂട്യൂബിൽ കേട്ടു പഠിച്ചിരുന്നു. അതെല്ലാവരെയും വിസ്മയിപ്പിച്ചു എന്നും മാല പാർവതി പറഞ്ഞു. വിടുതലൈ പാർട്ട് 2 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെയും മഞ്ജു വാര്യരുടെയും മകളായി ഷഫ്രീൻ അഭിനയിക്കുന്നുണ്ട്.
Story Highlights: Actress Mala Parvathi shares story behind viral video of young girl singing Malayalam song