ടൈംസ് ഹയര് എജ്യുക്കേഷന് റാങ്കിംഗില് മഹാത്മാ ഗാന്ധി സര്വകലാശാലയ്ക്ക് മുന്നേറ്റം

നിവ ലേഖകൻ

Mahatma Gandhi University Times Higher Education Rankings

ലണ്ടന് ആസ്ഥാനമായുള്ള ടൈംസ് ഹയര് എജ്യുക്കേഷന്റെ വേള്ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില് മഹാത്മാ ഗാന്ധി സര്വകലാശാല ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 2025 വര്ഷത്തേക്കുള്ള റാങ്കിംഗില് സര്വകലാശാല 401 മുതല് 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്ക് ഉയര്ന്നു. മുന് വര്ഷത്തെ 501-600 റാങ്ക് വിഭാഗത്തില് നിന്നുള്ള ഈ കുതിപ്പ് സര്വകലാശാലയുടെ മികവിനെ വ്യക്തമാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

115 രാജ്യങ്ങളില്നിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉള്പ്പെടുന്ന ഈ റാങ്ക് പട്ടികയില് തുടര്ച്ചയായ ഒന്പതാം വര്ഷവും യു. കെയിലെ ഓക്സഫഡ് സര്വകലാശാല ഒന്നാം സ്ഥാനം നിലനിര്ത്തി. അധ്യാപനം, ഗവേഷണ അന്തരീക്ഷം, ഗവേഷണ മികവ്, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ടൈംസ് റാങ്കിംഗ് തയ്യാറാക്കുന്നത്.

മഹാത്മാ ഗാന്ധി സര്വകലാശാലയ്ക്കു പുറമെ തമിഴ്നാട്ടിലെ അണ്ണാ സര്വകലാശാല, സിമാറ്റ്സ് ഡീംഡ് സര്വകലാശാല, ഹിമാചല് പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആന്റ് മാനേജ്മെന്റ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിലുള്ളത്. നാല്പ്പതു വര്ഷം പിന്നിട്ട മഹാത്മാ ഗാന്ധി സര്വകലാശാല കാലത്തിന്റെയും സാങ്കേതിക വിദ്യകളുടെയും മാറ്റത്തിനൊത്ത് വിവിധ മേഖലകളില് നിലനിര്ത്തിവരുന്ന മികവിനുള്ള അംഗീകാരമാണ് റാങ്കിംഗിലെ മുന്നേറ്റമെന്ന് വൈസ് ചാന്സലര് ഡോ. സി.

  സ്കൂളിൽ ഹിജാബ് വിലക്കിയ സംഭവം: സർക്കാർ ഇടപെട്ടു, തുടർനടപടിക്ക് നിർദ്ദേശം

ടി. അരവിന്ദകുമാര് അഭിപ്രായപ്പെട്ടു. 2021 മുതല് തുടര്ച്ചയായി ടൈംസ് ഹയര് എജ്യുക്കേഷന് റാങ്കിംഗില് ഇടം നേടുന്ന സര്വകലാശാല ഈ വര്ഷം ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില് രാജ്യത്ത് ഒന്നാം സ്ഥാനവും ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗില് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

Story Highlights: Mahatma Gandhi University advances to 401-500 rank category in Times Higher Education World University Rankings 2025

Related Posts
ഉന്നത വിദ്യാഭ്യാസ പുരസ്കാര വിതരണം: എക്സലൻഷ്യ 2025 തിരുവനന്തപുരത്ത്
Higher Education Awards

ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന എക്സലൻഷ്യ 2025 സെപ്റ്റംബർ Read more

എൻ ഐ ആർ എഫ് റാങ്കിംഗിൽ കേരളത്തിന് മികച്ച നേട്ടം: മന്ത്രി ആർ. ബിന്ദു അഭിനന്ദിച്ചു
NIRF ranking

കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിൽ (എൻ ഐ Read more

  സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന് പരിഹാരം; സ്കൂൾ യൂണിഫോം ധരിക്കാൻ കുട്ടി തയ്യാറായി
ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് കേരള സർവ്വകലാശാലയിൽ പ്രവേശനം നിഷേധിച്ചു
Kerala University Admission

ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയിൽ പഠിച്ച വിദ്യാർത്ഥികൾക്ക് കേരള സർവ്വകലാശാലയിൽ തുടർപഠനത്തിന് അനുമതി നിഷേധിച്ചു. Read more

സർവകലാശാല പ്രതിസന്ധിയിൽ സി.പി.ഐ.എം ഇടപെടൽ; ഗവർണറുമായി ചർച്ചക്ക് സാധ്യത
Kerala university crisis

സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സി.പി.ഐ.എം അടിയന്തരമായി ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ Read more

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു
Kerala University crisis

കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ Read more

  കാനറ ബാങ്കിൽ 3500 അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം!
സർക്കാർ-ഗവർണർ പോര് ഉന്നതവിദ്യാഭ്യാസരംഗം തകർത്തു; വി.ഡി. സതീശൻ
higher education sector

ഉന്നത വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തുവെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സർവ്വകലാശാലകളെ രാഷ്ട്രീയ Read more

രജിസ്ട്രാർക്കെതിരെ വി.സിക്ക് നടപടിയെടുക്കാൻ അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു
R Bindu statement

രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സിൻഡിക്കറ്റിനാണ് Read more

കണ്ണൂർ സർവകലാശാലയിൽ ഫിസിക്കൽ സയൻസ് പ്രോഗ്രാം; +2 കഴിഞ്ഞവർക്ക് അവസരം
Physical Science Program

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ കാമ്പസ്സിൽ +2 സയൻസ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി 5 വർഷത്തെ Read more

എം.ജി സർവകലാശാലയിൽ അതിവേഗ മൂല്യനിർണയം; രണ്ടാം സെമസ്റ്റർ ഫലം പ്രഖ്യാപിച്ചു
Fast Result Declaration

മഹാത്മാ ഗാന്ധി സർവകലാശാല ക്യൂ.ആർ കോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ അതിവേഗത്തിൽ മൂല്യനിർണയം നടത്തി Read more

Leave a Comment