മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, സംസ്ഥാന ഡി. ജി. പി രശ്മി ശുക്ലയെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഈ നടപടി.
കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലർത്തുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥ തൽസ്ഥാനത്ത് തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
— wp:paragraph –> പുതിയ ഡിജിപിയെ കണ്ടെത്തുന്നതിനായി മുതിർന്ന ഐപിഎസ് ഓഫീസർമാർ അടങ്ങുന്ന മൂന്നംഗ പാനലിനെ നിർദ്ദേശിക്കാൻ ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളായ ശിവസേന (യുബിടി) പക്ഷവും കോൺഗ്രസും ശുക്ലയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. നവംബർ 20-നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്, നവംബർ 23-നാണ് വോട്ടെണ്ണൽ.
— wp:paragraph –> പുണെ കമ്മിഷണറായിരുന്നപ്പോൾ രശ്മി ശുക്ല ഫോൺ ചോർത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കാൻ ഡിജിപി നിർദേശം നൽകിയതായും ആരോപണം ഉയർന്നിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാർഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മിഷന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു.
— /wp:paragraph –>
Story Highlights: Maharashtra DGP Rashmi Shukla removed by Election Commission amid allegations of phone tapping opposition leaders