മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: കോൺഗ്രസിന് തിരിച്ചടി; മുൻ പ്രതിപക്ഷ നേതാവ് ബിജെപിയിൽ

Anjana

Ravi Raja joins BJP
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന രവി രാജ ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ്, ബിജെപി മുംബൈ പ്രസിഡന്റ് ആശിഷ് ഷേലർ എന്നിവരുടെ സാന്നിധ്യത്തിലാണ് രവി രാജ ബിജെപി അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 44 വർഷം കോൺഗ്രസിനായി പ്രവർത്തിച്ചിട്ടും അർഹമായ സ്ഥാനം ലഭിച്ചില്ലെന്നും പാർട്ടി ഒരിക്കലും തന്നെ അംഗീകരിച്ചിരുന്നില്ലെന്നും രവി രാജ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകണമെന്ന് അഭ്യർഥിച്ചപ്പോൾ ഒരു പരിഗണനയും നൽകിയില്ലെന്നും താൻ ആവശ്യപ്പെട്ട സീറ്റിലേക്ക് രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്തയാളെയാണ് കോൺഗ്രസ് പരിഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അഞ്ചുതവണ കോർപറേറ്ററായി വിജയിച്ച തനിക്ക് മത്സരിക്കാനുള്ള അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1992-ൽ ആദ്യമായി കോർപറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട രവി രാജ, തുടർന്നുള്ള കാലയളവിലും ആ പദവിയിൽ തുടർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കില്ലെന്ന് മനസിലായപ്പോൾ സമീപകാലത്ത് അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിയോൺ കോളിവാഡയിൽ നിന്ന് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗണേഷ് കുമാർ യാദവിനെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും യാദവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നെങ്കിലും ബിജെപിയുടെ തമിഴ് സെൽവനോട് 13,951 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. Story Highlights: Senior Congress leader Ravi Raja joins BJP ahead of Maharashtra Assembly elections, citing lack of recognition and denial of ticket

Leave a Comment