മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: 3,300 കോടി രൂപയുടെ ആസ്തിയുമായി ബി.ജെ.പി എം.എൽ.എ പരാഗ് ഷാ മുന്നിൽ

Anjana

Maharashtra assembly elections richest candidates
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥികളുടെ ആസ്തി വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. നവംബർ നാലിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 288 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20-നാണ് നടക്കുന്നത്. സ്ഥാനാർത്ഥികൾക്കിടയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ളത് ബി.ജെ.പി എം.എൽ.എ പരാഗ് ഷായാണ്. 3,300 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 2019-ലെ തെരഞ്ഞെടുപ്പിലും സമ്പത്തിൽ മുന്നിട്ടുനിന്നത് ഇദ്ദേഹമായിരുന്നു. അന്ന് 550.62 കോടി രൂപയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നാണ് പരാഗ് ഷാ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 2002-ൽ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2017-ൽ ഖട്കൊപാർ ഈസ്റ്റിൽ നിന്ന് ബി.ജെ.പി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. സമ്പന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മംഗൾ പ്രഭാത് ലോധയാണ്. 447 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. പ്രതാപ് സർനെയ്ക്, രാഹുൽ നർവേകർ, സുഭാഷ് ഭോയ്ർ എന്നിവരും സമ്പന്ന സ്ഥാനാർത്ഥികളുടെ പട്ടികയിലുണ്ട്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ നിന്നായി 8000 സ്ഥാനാർഥികൾ പത്രിക നൽകിക്കഴിഞ്ഞു. ഭരണത്തിലുണ്ടായിരുന്ന ശിവസേനയും എൻ.സി.പിയും പിളർന്ന് ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിർണായകമായ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ നടക്കാൻ പോകുന്നത്. Story Highlights: BJP MLA Parag Shah emerges as wealthiest candidate in Maharashtra assembly elections with assets worth Rs 3,300 crore

Leave a Comment