രണ്ട് തവണ ഓസ്കർ നേടിയ പ്രശസ്ത നടി മാ​ഗി സ്മിത്ത് അന്തരിച്ചു

Anjana

Maggie Smith death

പ്രശസ്ത നടിയും രണ്ട് തവണ ഓസ്കർ നേടിയ മാ​ഗി സ്മിത്ത് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടി വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച മാഗി സ്മിത്ത് ലോക ശ്രദ്ധ നേടിയത് ഹാരി പോട്ടർ സീരിസിലൂടെയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2001 മുതൽ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരി പോട്ടർ സീരീസുകളിലും പ്രൊഫസർ മിനർവ മക്ഗൊനാഗൽ എന്ന കഥാപാത്രമായി മാഗി വേഷമിട്ടിരുന്നു. ബ്രിട്ടീഷ് ചരിത്ര ടെലിവിഷൻ പരമ്പരയായ ‘ഡൗണ്ടൺ ആബി’യിലെ ഡോവേജർ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന കഥാപാത്രവും ശ്രദ്ധേയമായി. രണ്ട് ഓസ്കർ അവാർഡും നാല് എമ്മി അവാർഡുകളുമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മാഗി സ്മിത്തിന് ലഭിച്ചിട്ടുണ്ട്.

  യുഎസിലെ പൗരത്വ നിയമഭേദഗതി: ഇന്ത്യൻ ഗർഭിണികൾക്കിടയിൽ സിസേറിയൻ തിരക്ക്

‘ദ് പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ആദ്യ ഓസ്കർ അവാർഡ് ലഭിച്ചത്. ‘കാലിഫോർണിയ സ്യൂട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഓസ്കർ അവാർഡും മാഗി സ്മിത്തിന് ലഭിച്ചു. ഇതോടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ഓസ്കർ നേടിയ അപൂർവ്വം നടിമാരിൽ ഒരാളായി മാഗി സ്മിത്ത് മാറി.

  ഇന്ത്യയുടെ സമുദ്രശക്തി വർധിപ്പിച്ച് പുതിയ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും

Story Highlights: Maggie Smith, renowned actress and two-time Oscar winner, dies at 89 after a career spanning over six decades

Related Posts
ഓസ്കർ നോമിനേഷനുകൾ ഇന്ന്; കങ്കുവ, ആടുജീവിതം പ്രതീക്ഷയിൽ
Oscar nominations

2025 ലെ ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി 7 Read more

ഓസ്കാർ നോമിനേഷൻ പ്രഖ്യാപനം മാറ്റിവച്ചു; കാരണം കാട്ടുതീ
Oscar Nominations

ലോസ് ഏഞ്ചൽസിലെ കാട്ടുതീയെ തുടർന്ന് 2025ലെ ഓസ്കാർ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 19ലേക്ക് Read more

  ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിൽ മുകേഷ് അംബാനിയും നിത അംബാനിയും പങ്കെടുക്കും
ഹാരി പോട്ടർ സിനിമകളിലെ പ്രൊഫസർ മക്ഗാനാഗൾ, ഡെയിം മാഗ്ഗി സ്മിത്ത് അന്തരിച്ചു
Dame Maggie Smith death

ഹാരി പോട്ടർ സിനിമകളിലെ പ്രശസ്ത കഥാപാത്രമായ പ്രൊഫസർ മിനർവ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം Read more

Leave a Comment