ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ സ്വകാര്യത മൗലികാവകാശം: മദ്രാസ് ഹൈക്കോടതി

Anjana

Updated on:

spousal privacy fundamental right
ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ സ്വകാര്യതയിൽ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജീവിതപങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, സ്വകാര്യതയിൽ കടന്നു കയറുന്നതോ അനുവദിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് യുവതി നൽകിയ സിവിൽ റിവിഷൻ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യത മൗലികാവകാശമാണെന്നും അതിൽ തന്നെ ഭാര്യാഭർത്താക്കന്മാരുടെ സ്വകാര്യതയും ഉൾപ്പെടുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ അവകാശം ലംഘിച്ച് നേടിയ ഏതൊരു രേഖയും കോടതികൾക്ക് മുമ്പാകെ തെളിവായി അസ്വീകാര്യമാണെന്നും ഒരു കാരണവശാലും ഇത്തരത്തിലുള്ള പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സ്വാമിനാഥൻ വ്യക്തമാക്കി. ഭാര്യയുടെ സമ്മതമില്ലാതെ രേഖയാക്കാൻ ശ്രമിച്ച ഫോൺ റെക്കോർഡുകളും തെളിവായി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. വിശ്വാസമാണ് വൈവാഹിക ബന്ധങ്ങളുടെ അടിത്തറയെന്നും ഇണകൾക്ക് പരസ്പരം പൂർണ്ണമായ വിശ്വാസം ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാധികാരമുണ്ടെന്നും തങ്ങളുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ അവർക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഭാര്യക്ക് ഡയറി എഴുതി സൂക്ഷിക്കാമെന്നും അവളുടെ സമ്മതത്തോടെയല്ലാതെ അതിന്റെ ഉള്ളടക്കം ഭർത്താവ് വായിക്കില്ലെന്ന് പ്രതീക്ഷിക്കാൻ അവൾക്ക് എല്ലാ അവകാശവുമുണ്ടെന്നും കോടതി പറഞ്ഞു. ഈ ഡയറിക്ക് ബാധകമായതെല്ലാം അവളുടെ മൊബൈൽ ഫോണിനും ബാധകമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. Story Highlights: Madras High Court emphasizes spousal privacy as fundamental right in marriage

Leave a Comment