ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം: തമിഴ്നാട് സര്ക്കാരിന് ഹൈക്കോടതി നോട്ടീസ്

നിവ ലേഖകൻ

Udhayanidhi Stalin dress code

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച ഹര്ജിയില് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്ക്കാരിന് നോട്ടിസ് അയച്ചു. ഭരണഘടനാ പദവിയില് ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് സര്ക്കാര് ചട്ടം ഉണ്ടോയെന്നും ടി ഷര്ട്ട് ഔദ്യോഗിക വസ്ത്രമാണോ എന്നും കോടതി ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരാഴ്ചയ്ക്കുള്ളില് വിശദീകരണം നല്കാനാണ് നിര്ദേശം. ചെന്നൈയിലെ അഭിഭാഷകനായ എം സത്യകുമാര് നല്കിയ ഹര്ജിയില്, ഔദ്യോഗിക പരിപാടികളില് ഡിഎംകെ പതാകയുള്ള ടിഷര്ട്ടും ജീന്സും അണിഞ്ഞ് ഉദയനിധി പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികളുടെ വസ്ത്രം സംബന്ധിച്ചുള്ള നിയമത്തിന്റെ ലംഘനമാണിതെന്നാണ് ഹര്ജിക്കാരന്റെ വാദം. ഉദയനിധിയുടെ ചെരുപ്പിനെ പറ്റിയും ഹര്ജിയില് പരാമര്ശമുണ്ട്.

ഉദയനിധിയുടെ ടി-ഷര്ട്ടുകളില് ഡിഎംകെയുടെ ചിഹ്നം ഉണ്ടായിരുന്നുവെന്നും, സര്ക്കാര് യോഗങ്ങളില് ഒരു പ്രത്യേക രാഷ്ട്രീയ പാര്ട്ടി ചിഹ്നം പ്രദര്ശിപ്പിക്കുന്നതില് നിന്ന് അദ്ദേഹം വിലക്കപ്പെട്ടിരിക്കുന്നുവെന്നും ഹര്ജിയില് പറയുന്നു. സ്വന്തം പാര്ട്ടിയുടെ ചിഹ്നം ബ്രാന്ഡ് ചെയ്തുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില് വോട്ടര്മാരെ ഉദയനിധി പരോക്ഷമായി സ്വാധീനിക്കുകയാണെന്നും ഹര്ജിയില് ആരോപിക്കുന്നു.

  തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Story Highlights: Madras High Court issues notice to Tamil Nadu government over PIL challenging Udhayanidhi Stalin’s dress code in official functions.

Related Posts
പാട്ട് വിവാദം: ഇളയരാജയ്ക്ക് 50 ലക്ഷം രൂപ നൽകി ഒത്തുതീർപ്പ്
Ilayaraja song dispute

അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ച കേസിൽ ഇളയരാജയും നിർമ്മാതാക്കളും ഒത്തുതീർപ്പിലെത്തി. രണ്ട് സിനിമകളിലെ ഗാനങ്ങൾ Read more

കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

തമിഴ്നാട്ടിൽ മഴ മുന്നറിയിപ്പ്; ശ്രീലങ്കയിൽ 465 മരണം
Tamil Nadu rainfall

ഡിറ്റ്വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ മഴ തുടരുന്നു. Read more

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Tamil Nadu Rains

തമിഴ്നാട്ടിൽ ഡിറ്റ്വ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി തുടരുന്നു. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Tamil Nadu rainfall

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിലെ തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. Read more

തമിഴ്നാടിനും ആന്ധ്രയ്ക്കും പ്രളയ മുന്നറിയിപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Tamil Nadu flood alert

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ഡിറ്റ്വ ചുഴലിക്കാറ്റിനെ Read more

  തമിഴ്നാട്ടിൽ മഴയ്ക്ക് ശമനം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ശിവഗംഗയില് രണ്ട് ബസുകൾ കൂട്ടിയിടിച്ച് 11 മരണം; 40 പേർക്ക് പരിക്ക്
Tamil Nadu bus accident

തമിഴ്നാട് ശിവഗംഗയില് സര്ക്കാര് ബസുകള് കൂട്ടിയിടിച്ച് 11 പേര് മരിച്ചു. നാല്പതോളം പേര്ക്ക് Read more

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറാൻ സാധ്യത; തമിഴ്നാട്ടിൽ മൂന്ന് മരണം
Ditwah Cyclone update

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read more

തമിഴ്നാട്ടിൽ കനത്ത മഴ; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Tamil Nadu rains

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത Read more

Leave a Comment