ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം: തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

Anjana

Udhayanidhi Stalin dress code

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടിസ് അയച്ചു. ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ ചട്ടം ഉണ്ടോയെന്നും ടി ഷര്‍ട്ട് ഔദ്യോഗിക വസ്ത്രമാണോ എന്നും കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

ചെന്നൈയിലെ അഭിഭാഷകനായ എം സത്യകുമാര്‍ നല്‍കിയ ഹര്‍ജിയില്‍, ഔദ്യോഗിക പരിപാടികളില്‍ ഡിഎംകെ പതാകയുള്ള ടിഷര്‍ട്ടും ജീന്‍സും അണിഞ്ഞ് ഉദയനിധി പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുടെ വസ്ത്രം സംബന്ധിച്ചുള്ള നിയമത്തിന്റെ ലംഘനമാണിതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഉദയനിധിയുടെ ചെരുപ്പിനെ പറ്റിയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉദയനിധിയുടെ ടി-ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ഉണ്ടായിരുന്നുവെന്നും, സര്‍ക്കാര്‍ യോഗങ്ങളില്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അദ്ദേഹം വിലക്കപ്പെട്ടിരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നം ബ്രാന്‍ഡ് ചെയ്തുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഉദയനിധി പരോക്ഷമായി സ്വാധീനിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Story Highlights: Madras High Court issues notice to Tamil Nadu government over PIL challenging Udhayanidhi Stalin’s dress code in official functions.

Leave a Comment