ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കൻ താരം മാഡിസൺ കീസ് സ്വന്തമാക്കി. ഫൈനലിൽ ബെലാറൂസിയൻ താരം അരീന സബലെങ്കയെയാണ് മാഡിസൺ കീസ് തോൽപ്പിച്ചത്. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 6-3, 2-6, 7-5 എന്ന സ്കോറിനാണ് കീസിന്റെ വിജയം. ഇതാദ്യമായാണ് മാഡിസൺ കീസ് ഒരു ഗ്രാൻഡ് സ്ലാം കിരീടം നേടുന്നത്.
ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടു വർഷത്തിന് ശേഷമാണ് സബലെങ്ക തോൽവി ഏറ്റുവാങ്ങുന്നത്. ആദ്യ സെറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കീസ്, സെബലെങ്കയെ പിന്നോട്ട് നയിച്ചു. സെമിയിൽ ഇഗ സ്വിറ്റെകിനെ തോൽപ്പിച്ചാണ് മാഡിസൺ കീസ് ഫൈനലിലെത്തിയത്.
രണ്ടാം സെറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ സെബലെങ്ക മത്സരം നിർണായക ഘട്ടത്തിലെത്തിച്ചു. എന്നാൽ മൂന്നാം സെറ്റിൽ വീണ്ടും മികവ് കാട്ടിയ കീസ് കിരീടം സ്വന്തമാക്കി. കിരീടമെന്ന ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ ആഹ്ലാദത്തിലാണ് മാഡിസൺ കീസ്.
Story Highlights: Madison Keys wins her first Grand Slam title by defeating Aryna Sabalenka in the Australian Open women’s singles final.