അമേരിക്ക കണ്ടെത്തിയത് കൊളംബസല്ല, ഇന്ത്യൻ നാവികൻ വസുലൻ: മധ്യപ്രദേശ് മന്ത്രിയുടെ വിചിത്ര പ്രസ്താവന

Anjana

Madhya Pradesh Minister America Discovery Claim

മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പാർമർ ചരിത്രം തിരുത്തി കുറിക്കുന്ന വിവാദ പ്രസ്താവനകൾ നടത്തി. ബർകത്തുള്ള യൂണിവേഴ്‌സിറ്റിയിലെ കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസ് അല്ല, എട്ടാം നൂറ്റാണ്ടിൽ അമേരിക്കയിലെത്തിയ ഇന്ത്യൻ നാവികനായ വസുലന്‍ ആണെന്ന് മന്ത്രി അവകാശപ്പെട്ടു. സാന്‍ ഡീഗോയിലെ ലൈബ്രറിയിലും മ്യൂസിയത്തിലും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയത് വാസ്‌കോ ഡ ഗാമയല്ലെന്നും ഗുജറാത്തിലെ വ്യാപാരി ചന്ദന്‍ ആണെന്നും പാർമർ അവകാശപ്പെട്ടു. വാസ്‌കോ ഡ ഗാമ ചന്ദന്റെ കപ്പലിനെ പിന്തുടരുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ വിദ്യാഭ്യാസ നയങ്ങള്‍ നശിപ്പിച്ചെന്നും ചരിത്രം വളച്ചൊടിച്ചെന്നും മന്ത്രി ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി പാർമർ മറ്റ് ചില വിചിത്ര അവകാശവാദങ്ങളും ഉന്നയിച്ചു. ചൈനയിലെ ബെയ്ജിംഗ് നഗരം രൂപകൽപന ചെയ്തത് ഇന്ത്യൻ വാസ്തുശില്പിയായ ബാൽ ബാഹു ആണെന്നും ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് ആദ്യം പ്രവചിച്ചത് ഋഗ്വേദമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ 5500 വർഷം പഴക്കമുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും, ഇത് ആധുനിക ഒളിമ്പിക്‌സിന് മുമ്പ് തന്നെ ഇന്ത്യയിൽ കായിക മത്സരങ്ങൾ നടന്നിരുന്നതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Story Highlights: Madhya Pradesh Higher Education Minister claims America was discovered by Indian navigator Vasulan, not Christopher Columbus

Leave a Comment