കോന്നി സിഐ മധു ബാബുവിനെതിരെ റിപ്പോർട്ട്: ഗുരുതര ആരോപണങ്ങൾ

നിവ ലേഖകൻ

Madhu Babu report

**പത്തനംതിട്ട◾:** കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരെ പത്തനംതിട്ട മുൻ എസ് പി ഹരിശങ്കർ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. എസ്.എഫ് .ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പറും കോന്നി ഏരിയ സെക്രട്ടറിയുമായ നേതാവിനെ മർദിച്ച സംഭവത്തെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. മധു ബാബുവിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ടിൽ മധു ബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. 2016 ലാണ് പത്തനംതിട്ട എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിൽ പരാമർശിച്ചിട്ടുണ്ട്.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, മർദനത്തിന് ശേഷം പരാതിക്കാരൻ കുറച്ചു നാൾ തൃപ്പൂണിത്തറ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ മധുബാബുവിനെയും, ഗോപകുമാറിനെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനായി പരാതിക്കാരൻ നൽകിയ അപേക്ഷ അഡിഷണൽ ചീഫ് സെക്രട്ടറി നിരസിച്ചു. കേസിന്റെ അന്വേഷണത്തിൽ എതിർകക്ഷികൾ പരാതിക്കാരനെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതായി വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മധുബാബുവിനും, ഗോപ കുമാറിനുമെതിരെ പത്തനംതിട്ട ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കോന്നി സി ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ജയകൃഷ്ണന്റെ ആരോപണം.

കൂടാതെ ലാത്തി അടിയേറ്റ മുറിവുകളിൽ പെപ്പെർ സ്പ്രേ അടിച്ചുവെന്നും ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും ജയകൃഷ്ണൻ ആരോപിച്ചു. മർദന ശേഷം 6 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ജയകൃഷ്ണൻ ചികിത്സയിൽ കഴിഞ്ഞു. ആയതിനാൽ കോന്നി പൊലീസ് ഇൻസ്പെക്ടറായിരുന്ന മധുബാബുവിന്റെയും ഗോപകുമാറിൻ്റെയും പ്രവൃത്തി ഗുരുതരമായ അധികാര ദുർവിനിയോഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ആലപ്പുഴ ഡി വൈ എസ് പിയാണ് മധു ബാബു. മധു ബാബുവിനെയും, ഗോപ കുമാറിനുമെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കസ്റ്റഡി മർദനത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജയകൃഷ്ണൻ.

story_highlight:കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്; ഗുരുതര ആരോപണങ്ങൾ.

Related Posts
കസ്റ്റഡി മർദ്ദനം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; കുറ്റാരോപിതരെ പുറത്താക്കും വരെ സമരം
custodial torture

കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം തുടങ്ങി. കുറ്റാരോപിതരായ പൊലീസുകാരെ സർവീസിൽ Read more

കസ്റ്റഡി മർദ്ദനം: ന്യായീകരിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
custodial torture

കസ്റ്റഡി മർദ്ദനത്തെ സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ന്യായീകരിച്ചു. Read more

ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ് ഷീല കുര്യൻ
Sheela Kurian

നിർമ്മാതാവ് ഷീല കുര്യൻ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പരാതി പറയാൻ Read more

കുന്നംകുളം കസ്റ്റഡി മർദ്ദനം: പൊലീസുകാരെ പിരിച്ചുവിടാൻ നിയമോപദേശം
Custodial Torture case

കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാൻ Read more

1997ലെ കസ്റ്റഡി പീഡനക്കേസിൽ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി; തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി
Sanjiv Bhatt acquittal

ഗുജറാത്തിലെ പോർബന്തറിലെ കോടതി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ 1997ലെ കസ്റ്റഡി Read more