കർണാടക സർക്കാർ അർജുനുവേണ്ടിയുള്ള രക്ഷാദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലാണെന്ന് എം വിജിൻ എംഎൽഎ വ്യക്തമാക്കി. നേവി സംഘവും എൻ.ഡി.ആർ.എഫും സംഭവസ്ഥലത്തുനിന്ന് മടങ്ങിയതായും അദ്ദേഹം പറഞ്ഞു. നിലവിൽ ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും നടക്കുന്നില്ല. എന്നാൽ ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കുന്നതിൽ വെല്ലുവിളികളുണ്ടെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ അഭിപ്രായപ്പെട്ടു. ഒഴുക്ക് നാല് നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രവർത്തിപ്പിക്കാൻ പ്രയാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അർജുനയുള്ള തിരച്ചിൽ 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുന്നു.
പുഴയിലെ കുത്തൊഴുക്കും ചെളിയും രക്ഷാദൗത്യത്തിന് തടസ്സമാകുന്നു. അനുകൂല കാലാവസ്ഥയിൽ മാത്രമേ നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ലെന്നും അധികൃതർ അറിയിച്ചു.