എം എം ലോറന്സിന്റെ അന്ത്യയാത്രയില് നാടകീയ രംഗങ്ങള്; മകള് ആശ പ്രതിഷേധിച്ചു

നിവ ലേഖകൻ

M M Lawrence funeral protest

എറണാകുളം ടൗണ്ഹാളില് സിപിഐഎം നേതാവ് എം എം ലോറന്സിന്റെ അന്ത്യയാത്രക്കിടെ നാടകീയ രംഗങ്ങള് അരങ്ങേറി. പൊതുദര്ശനത്തിന് ശേഷം മൃതദേഹം മോര്ച്ചറിയിലേക്ക് കൊണ്ടുപോകാനിരിക്കെ ലോറന്സിന്റെ മകള് ആശാ ലോറന്സ് തടഞ്ഞു. ഫ്രീസറില് കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിച്ച ആശയെയും മകന് മിലന് ലോറന്സിനെയും ബന്ധുക്കള് ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം കൊണ്ടുപോയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈക്കോടതി നിര്ദേശപ്രകാരം മൃതദേഹം തത്കാലം വൈദ്യപഠനത്തിന് വിട്ടുനല്കരുതെന്നും മോര്ച്ചറിയില് സൂക്ഷിക്കണമെന്നുമാണ് തീരുമാനം. ഗാര്ഡ് ഓഫ് ഓണറിന് ശേഷം മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്ത്തകരോട് ആശ കയര്ത്തു. സിപിഐഎം മൂര്ദാബാദെന്ന് വിളിച്ചുപറഞ്ഞ ആശ മൃതദേഹം നീക്കുന്നത് തടയാന് ശ്രമിച്ചു.

ബന്ധുക്കള് ഇടപെട്ട് ആശയെ ബലമായി നീക്കിയെങ്കിലും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള് വിഫലമായി. തര്ക്കത്തിനിടെ ഉന്തും തള്ളും ഉണ്ടായതോടെ ആശ നിലത്തുവീഴുന്ന സ്ഥിതിയുമുണ്ടായി. മൃതദേഹം മെഡിക്കല് കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള് പിതാവ് പറഞ്ഞിട്ടില്ലെന്ന് ആശ വാദിച്ചു.

എന്നാല് പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനമെന്ന് മകന് സജീവ് പറഞ്ഞു. ലോറന്സ് ഇടവകയിലെ അംഗത്വം കളഞ്ഞിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്മങ്ങള് ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും ആശ ചൂണ്ടിക്കാട്ടി. പള്ളിയില് സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം.

  എമ്പുരാനെതിരായ സൈബർ ആക്രമണങ്ങൾ ഡിവൈഎഫ്ഐ അപലപിച്ചു

Story Highlights: Dramatic scenes unfold at funeral of CPIM leader M M Lawrence as daughter protests body’s transfer to medical college

Related Posts
സിപിഐഎം സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും: സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ സ്വയം വിമർശനം
CPM organizational report

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ Read more

മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
CPIM Party Congress

മധുരയിൽ സിപിഐഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. ബിമൻ ബസു പതാക ഉയർത്തി. പ്രകാശ് Read more

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്
Waqf Bill

സി.പി.ഐ.എം വഖഫ് ബില്ലിനെ എതിർക്കുമെന്ന് പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എല്ലാ Read more

  മോദിയുടെ ആർഎസ്എസ് ആസ്ഥാന സന്ദർശനം ചരിത്രപരമെന്ന് ആർഎസ്എസ്
വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും
Waqf Bill

മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് ശേഷം സിപിഐഎം എംപിമാർ വഖഫ് ബിൽ ചർച്ചയിൽ Read more

സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
CPIM threat

കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതിന് സിപിഐഎം നേതാവിൽ നിന്ന് ഭീഷണി നേരിട്ടതായി നാരങ്ങാനം വില്ലേജ് Read more

Leave a Comment