ലുലു ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വിഭാഗം ഐപിഒയിലേക്ക്; 25 ശതമാനം ഓഹരികള്‍ വില്‍പനയ്ക്ക്

Anjana

Lulu Group IPO

പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ് പ്രാരംഭ ഓഹരി വില്‍പനയിലേക്ക് (ഐപിഒ) പ്രവേശിക്കുന്നു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് മിഡില്‍ ഈസ്റ്റിലെ വമ്പന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഐപിഒ നടക്കുക. കമ്പനിയുടെ 258,22,26,338 ഓഹരികളാണ് വില്‍ക്കുന്നത്.

ഐപിഒ വഴി 25 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 10 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി (റീറ്റെയ്ല്‍ നിക്ഷേപകര്‍) മാറ്റിവെക്കും. 89 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാര്‍ക്കുമായിരിക്കും നല്‍കുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റിലാണ് കമ്പനി ലിസ്റ്റ് ചെയ്യുക. നവംബര്‍ 14ന് കമ്പനി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഓഹരി വില്‍പന തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൃത്യമായ നിരക്ക് പ്രഖ്യാപിക്കും. ഈ നീക്കം മിഡില്‍ ഈസ്റ്റിലെ റീറ്റെയ്ല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: Lulu Group’s retail arm to launch IPO, offering 25% stake in Middle East’s largest hypermarket chain

Leave a Comment