ലുലു ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ്; 3 ലക്ഷം കോടി രൂപ സമാഹരിച്ചു

Anjana

Updated on:

Lulu Group IPO Middle East
മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് സ്വന്തമാക്കി. ഇരുപത്തിയഞ്ച് ഇരട്ടി ഓവർ സബ്സ്ക്രിബ്ഷൻ രേഖപ്പെടുത്തിയ ലുലു ഐപിഒയിൽ 82000 റെക്കോർഡ് സബ്സ്ക്രൈബേഴ്സിനെയാണ് ലഭിച്ചത്. 2.04 ദിർഹമാണ് ഓഹരിയുടെ ഇഷ്യൂ വില നിശ്ചയിച്ചിരുന്നത്. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യം വഹിക്കുന്നതായിരുന്നു ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജ കുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി. സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30% ആയി ഉയർത്തിയിരുന്നു. ലുലു എന്ന ബ്രാൻഡിൽ പൊതുനിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐപിഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യത. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ജിസിസിയിലെ ഭരണനേതൃത്വങ്ങൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർ നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ്. ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്. പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ അടക്കം ജിസിസിയിൽ വലിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഇന്ത്യയിലും മികച്ച ഭാവിപദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. Story Highlights: Lulu Group’s IPO sets record in Middle East with 25 times oversubscription, raising over 3 lakh crore rupees

Leave a Comment