മിഡിൽ ഈസ്റ്റിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് 12-ാം സ്ഥാനത്ത്

Anjana

Lulu Group Middle East ranking

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ 2024ലെ റാങ്കിങ്ങിൽ ലുലു ഗ്രൂപ്പ് പന്ത്രണ്ടാം സ്ഥാനം നേടി. അറേബ്യൻ ബിസിനസിന്റെ ആദ്യ റാങ്കിങ്ങിൽ ഇടംനേടിയ ഏക ഇന്ത്യൻ കമ്പനിയായി ലുലു മാറി. ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയും ലുലുവാണ്. ദി ഗിവിങ്ങ് മൊമന്റ് കമ്പനി, എമിറേറ്റ്സ് എയർലൈൻ, നിയോം എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുൻനിര പട്ടികയിലേക്ക് അർഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താക്കൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാർക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാൻഡാക്കിയെന്ന് അറേബ്യൻ ബിസിനസ് വിലയിരുത്തി. ചെയർമാൻ എം.എ യൂസഫലിയുടെ ദീർഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായകമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടുത്തിടെ ലുലു അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റിങ്ങ് നടപടികൾ ആരംഭിച്ചു. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ലഭിച്ചത്. 82000 റീട്ടെയിൽ സബ്സ്ക്രൈബേഴ്സോടെ യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി. നവംബർ 14 നാണ് ലുലു ഐപിഒ ലിസ്റ്റിങ്ങ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച റീട്ടെയ്ൽ ബ്രാൻഡായാണ് ലുലു ഗ്രൂപ്പ് പട്ടികയിൽ ഇടം നേടിയത്.

Story Highlights: Lulu Group ranks 12th in Middle East’s top 100 companies list for 2024, becoming the only Indian company in the top 15.

Leave a Comment