അട്ടപ്പാടിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വന്തം വീട്; 20 ലക്ഷം രൂപ നൽകി എം.എ. യൂസഫലി

അട്ടപ്പാടി മുക്കാലി സ്വദേശികളായ സജിയും ബിസ്നയും 26 ഭിന്നശേഷിക്കുട്ടികൾക്ക് ദയശ്രേയ ചാരിറ്റബിൾ റീഹാബിലിറ്റേഷൻ സൊസൈറ്റിയിലൂടെ സംരക്ഷണം നൽകി വരികയായിരുന്നു. എന്നാൽ സാമ്പത്തിക പ്രയാസം മൂലം വാടക കെട്ടിടത്തിൽ നിന്ന് ഇറങ്ങേണ്ടി വന്ന ഇവർ, പിന്നീട് മുക്കാലിയിലെ ഒരു വീട്ടിലേക്ക് മാറി. ആറ് മാസത്തിനകം ഈ വീടും വിൽക്കുമെന്ന് ഉടമസ്ഥൻ അറിയിച്ചതോടെ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ദമ്പതികൾ. നാട്ടുകാരുടെ സഹായത്തോടെ നാല് ലക്ഷം രൂപ സംഘടിപ്പിച്ചെങ്കിലും വീട് സ്വന്തമാക്കാൻ 15 ലക്ഷം രൂപ കൂടി ആവശ്യമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയുടെ സഹായം ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ദയശ്രേയ ചാരിറ്റബിൾ റീഹാബിലിറ്റേഷൻ സൊസൈറ്റിയുടെ അവസ്ഥ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന്, വീട് വാങ്ങാനാവശ്യമായ 15 ലക്ഷം രൂപയുടെയും കുട്ടികളുടെ ദൈനംദിന ചെലവിനായി 5 ലക്ഷം രൂപയുടെയും ചെക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികൾ സജി-ബിസ്ന ദമ്പതികൾക്ക് കൈമാറി. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ. ബി. സ്വരാജ്, ലുലു പാലക്കാട് ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജയേഷ് നായർ, ഹൈപ്പർമാർക്കറ്റ് മാനേജർ ഹരികൃഷ്ണൻ എസ് എന്നിവർ ചേർന്നാണ് അട്ടപ്പാടി മുക്കാലിയിലെ ഇവരുടെ വീട്ടിലെത്തി 20 ലക്ഷം രൂപയുടെ ചെക്കുകൾ കൈമാറിയത്.

  എയിംസ് ആവശ്യം: കേന്ദ്രവുമായി കേരളം ഇന്ന് ചർച്ച നടത്തും

ഭിന്നശേഷിക്കാരായ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ആശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജി-ബിസ്ന ദമ്പതികൾ. കുട്ടികൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ എം. എ. യൂസഫലിക്ക് നിറകണ്ണുകളോടെ നന്ദി പറയുകയാണ് ഈ കുരുന്നുകളും അവരുടെ മാതാപിതാക്കളായി മാറിയ സജി-ബിസ്ന ദമ്പതികളും.

Related Posts
ഫാദേഴ്സ് എൻഡോവ്മെന്റിന് യൂസഫലി 47.50 കോടി രൂപ സംഭാവന നൽകി
Fathers Endowment

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനിൽ പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് Read more

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരു വയസ്സുകാരൻ മരിച്ചു
Attappadi infant death

അട്ടപ്പാടിയിൽ ഒരു വയസ്സുകാരൻ മരിച്ചു. അജിത-രാജേഷ് ദമ്പതികളുടെ മകൻ റിതിൻ ആണ് മരിച്ചത്. Read more

ദുബായ് കെയേഴ്സിന് ലുലു ഗ്രൂപ്പിന്റെ ഒരു മില്യൺ ദിർഹം സഹായം
Dubai Cares

ദുബായ് കെയേഴ്സിന്റെ ആഗോള വിദ്യാഭ്യാസ പരിപാടികൾക്ക് ലുലു ഗ്രൂപ്പ് ഒരു മില്യൺ ദിർഹം Read more

  കൊടകര കുഴൽപ്പണക്കേസ്: ബിജെപിയെ ഒഴിവാക്കി ഇഡി കുറ്റപത്രം
അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ വടികൊണ്ട് അടിച്ചുകൊന്നു
Palakkad Murder

അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ വടികൊണ്ട് അടിച്ചുകൊന്നു. കൃഷ്ണൻ എന്നയാളാണ് Read more

ലുലു ഗ്രൂപ്പ് ഇറ്റാലിയൻ ആപ്പിൾ ഇറക്കുമതി ചെയ്യും
Lulu Group

ഇറ്റലിയിൽ നിന്ന് മെലിൻഡ ബ്രാൻഡ് ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ് കരാറിൽ Read more

അട്ടപ്പാടിയിൽ യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി
Attappadi Murder

അട്ടപ്പാടിയിൽ യുവാവ് അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അരളികോണം സ്വദേശിനിയായ 55 Read more

ലുലു ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപ നിക്ഷേപിക്കും
Lulu Group Investment

ലുലു ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഇത് 15,000 Read more

ലുലു ഗ്രൂപ്പ് കേരളത്തിൽ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കും
Lulu Group Investment

ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ നിക്ഷേപ Read more

  നാദാപുരത്ത് പടക്കം പൊട്ടി അപകടം; രണ്ട് യുവാക്കൾക്കെതിരെ കേസ്
എം എ യൂസഫലി കടബാധ്യത ഏറ്റെടുത്തു; ശ്രീമൂലനഗരത്തെ മേരിയുടെ കുടുംബത്തിന് ആശ്വാസം
MA Yusuf Ali

ശ്രീമൂലനഗരം സ്വദേശിനിയായ മേരിയുടെ കടബാധ്യത ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി Read more

മദീനയിൽ ലുലുവിന്റെ പുതിയ എക്സ്പ്രസ് സ്റ്റോർ
Lulu Group

മദീനയിൽ ലുലു ഗ്രൂപ്പ് പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു. ഹജ്ജ്-ഉംറ തീർത്ഥാടകർക്കും പ്രദേശവാസികൾക്കും Read more