ഡൽഹി കോച്ചിംഗ് സെന്റർ ദുരന്തം: മൂന്ന് വിദ്യാർഥികളുടെ മരണത്തിൽ റിപ്പോർട്ട് തേടി ലെഫ്റ്റനന്റ് ഗവർണർ

Delhi coaching centre tragedy

ഡൽഹിയിലെ ഐഐഎസ് കോച്ചിംഗ് സെൻററിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന റിപ്പോർട്ട് തേടി. ഡിവിഷനൽ കമ്മീഷണറോടാണ് ചൊവ്വാഴ്ചക്ക് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിലാണ് വിദ്യാർത്ഥികൾ മരിച്ചത്. കനത്ത മഴയെ തുടർന്ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്.

ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം നിറയുന്നതിന് ഇടയാക്കിയതെന്ന് മേയർ ഷെല്ലി ഒബ്റോയി വ്യക്തമാക്കി. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നു.

വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് മജിസ്ട്രേറ്റ് അന്വേഷണത്തിന് നിർദ്ദേശം നൽകി.

എന്നാൽ, ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ ഉണ്ടായ ഈ ദുരന്തം വലിയ ചർച്ചയായിരിക്കുകയാണ്.

  തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ വിവിധ തസ്തികകളിൽ അവസരം
Related Posts
കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം; ജീവനക്കാർക്ക് മർദ്ദനം, വിമാനം വൈകി
IndiGo flight chaos

കൊൽക്കത്ത-ഡൽഹി ഇൻഡിഗോ വിമാനത്തിൽ മതപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. മദ്യപിച്ചെത്തിയ അഭിഭാഷകൻ Read more

തെരുവുനായ ശല്യം: സുപ്രീംകോടതി വിധി നാളെ

ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് Read more

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ
Delhi CM attack

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ഔദ്യോഗിക വസതിയിൽ ആക്രമണമുണ്ടായി. ജനസമ്പർക്ക പരിപാടിക്കിടെയായിരുന്നു Read more

ഡൽഹിയിൽ ഹുമയൂൺ ശവകുടീരം തകർന്നു; 11 പേരെ രക്ഷപ്പെടുത്തി

ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ പെട്ട Read more

ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Delhi stray dog

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് വിട്ടു. Read more

ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ ഉടൻ
Tesla India showroom

അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറക്കുന്നു. ഓഗസ്റ്റ് Read more

  ഐഎസ്ആർഒയിൽ പരീക്ഷയില്ലാത്ത അപ്രന്റീസ്ഷിപ്പ്; 96 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ!
ഡൽഹിയിൽ തമിഴ്നാട് എം.പി.യുടെ മാല പൊട്ടിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് സുധ രാമകൃഷ്ണൻ
Chain Snatching Delhi

ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ തമിഴ്നാട് എം.പി. സുധ രാമകൃഷ്ണന്റെ മാല ബൈക്കിലെത്തിയ സംഘം Read more

ഡൽഹിയിൽ കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി
Malayali soldier missing

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ ഫർസീൻ ഗഫൂർ വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ Read more

കന്യാസ്ത്രീകളെ വലിച്ചിഴയ്ക്കുന്നത് തീവ്രവാദികൾ പോകേണ്ട കോടതിയിലേക്ക്; ആശങ്കയെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം
Nuns bail

കന്യാസ്ത്രീകളെ തീവ്രവാദികൾ പോകേണ്ട കോടതിയിലേക്കാണ് വലിച്ചിഴയ്ക്കുന്നതെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ആരോപിച്ചു. Read more