ഡൽഹി കോച്ചിംഗ് സെന്റർ ദുരന്തം: മൂന്ന് വിദ്യാർഥികളുടെ മരണത്തിൽ റിപ്പോർട്ട് തേടി ലെഫ്റ്റനന്റ് ഗവർണർ

Anjana

Delhi coaching centre tragedy

ഡൽഹിയിലെ ഐഐഎസ് കോച്ചിംഗ് സെൻററിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന റിപ്പോർട്ട് തേടി. ഡിവിഷനൽ കമ്മീഷണറോടാണ് ചൊവ്വാഴ്ചക്ക് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിലാണ് വിദ്യാർത്ഥികൾ മരിച്ചത്.

കനത്ത മഴയെ തുടർന്ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം നിറയുന്നതിന് ഇടയാക്കിയതെന്ന് മേയർ ഷെല്ലി ഒബ്റോയി വ്യക്തമാക്കി. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് മജിസ്ട്രേറ്റ് അന്വേഷണത്തിന് നിർദ്ദേശം നൽകി. എന്നാൽ, ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ ഉണ്ടായ ഈ ദുരന്തം വലിയ ചർച്ചയായിരിക്കുകയാണ്.