വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം. അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിപ്പ് നൽകി.
ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് 15 ആം തീയതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇന്ന് മുതൽ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബർ 14,15 തീയതികളിൽ സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയെന്നുമാണ് പ്രവചനം.
കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിമായി യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂനമർദ്ദത്തിൻ്റെ രൂപീകരണവും വികാസവുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാനങ്ങളെയും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ്.
Story highlight : Low pressure in the Bay of Bengal.