**Paris◾:** പാരീസ് നഗരഹൃദയത്തിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയിൽ നെപ്പോളിയൻ മൂന്നാമന്റെ ആഭരണങ്ങൾ ഉൾപ്പെടെ 9 ആഭരണങ്ങൾ 4 മിനിറ്റിനുള്ളിൽ മോഷണം പോയി. ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. ഞായറാഴ്ച രാവിലെ 09:30നും 09:40നുമിടയിലായിരുന്നു സംഭവം.
മ്യൂസിയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യം കവർച്ചക്ക് ഉപയോഗിച്ചു. ഫ്രാൻസിലെ സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വിലമതിക്കാനാവാത്ത വസ്തുക്കളാണ് നഷ്ടപ്പെട്ടതെന്ന് പറയുന്നു. കൊള്ളയടിച്ച ആഭരണങ്ങളിൽ ഒന്ന് കേടുപാടുകളോടെ മ്യൂസിയത്തിന് പുറത്തുനിന്ന് കണ്ടെത്തി.
ഞായറാഴ്ച രാവിലെ 09:30നും 09:40നുമിടയിൽ ലൂവ്ര് മ്യൂസിയത്തിലാണ് കവർച്ച നടന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനത്തിൽ ഘടിപ്പിച്ച യന്ത്രഗോവണി വഴി മോഷ്ടാക്കൾ മ്യൂസിയത്തിന്റെ ബാൽക്കണിയിൽ എത്തുകയായിരുന്നു. തുടർന്ന് അപ്പോളോ ഗാലറിയുടെ ജനൽ ചില്ലുകൾ തകർത്ത് അകത്തേക്ക് പ്രവേശിച്ചു.
സുരക്ഷാ അലാം മുഴങ്ങിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചില്ല. രണ്ട് സ്കൂട്ടറുകളിലാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നാല് മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.
രണ്ട് പേർ നിർമ്മാണ തൊഴിലാളികളുടെ വേഷത്തിൽ മ്യൂസിയത്തിനകത്തേക്ക് പ്രവേശിച്ചപ്പോൾ മറ്റു രണ്ടുപേർ സ്കൂട്ടറുകളിൽ പരിസരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏഴ് മിനിറ്റിനുള്ളിൽ ആഭരണങ്ങൾ മോഷ്ടിച്ച് കവർച്ചാ സംഘം പുറത്തിറങ്ങി. അതേസമയം, ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടക്കുന്നത് ഇതാദ്യമായല്ല.
1998-ൽ ഫ്രഞ്ച് ചിത്രകാരൻ കാമിൽ കൊറോട്ടിന്റെ ഒരു പെയിന്റിംഗ് മ്യൂസിയത്തിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത് വരെ അത് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. 1911-ൽ മ്യൂസിയത്തിലെ ഒരു ഇറ്റാലിയൻ ജോലിക്കാരൻ മോണാലിസ ചിത്രം കോട്ടിനടിയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുപോയിരുന്നു, പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം ചിത്രം കണ്ടെടുക്കുകയുണ്ടായി.
അതേസമയം, മോഷണം നടക്കുമ്പോൾ അടുത്തുകൂടി സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സമീർ എന്ന ദൃക്സാക്ഷി പറയുന്നത് ഇങ്ങനെ: “രണ്ട് പേർ ലിഫ്റ്റിൽ കയറി, ജനൽ തകർത്ത് അകത്ത് കയറി, വെറും 30 സെക്കൻഡുകൾ മാത്രമാണ് എടുത്തത് “. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായ എമ്പ്രസ് യൂജെനിയുടെ വിലയേറിയ കിരീടം മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയിരുന്നു.
ഗാലറിയിൽ ഉണ്ടായിരുന്ന സോത്ത്ബീസ് 60 മില്യൺ ഡോളറിലധികം വിലമതിക്കുന്ന റീജന്റ് വജ്രവും മോഷ്ടാക്കൾക്ക് നഷ്ടമായി. മോഷ്ടിക്കപ്പെട്ടതെല്ലാം 19-ാം നൂറ്റാണ്ടിലേതാണ്.
Story Highlights: പാരീസ് നഗരത്തിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് നെപ്പോളിയൻ മൂന്നാമന്റെ ആഭരണങ്ങൾ ഉൾപ്പെടെ 9 ആഭരണങ്ങൾ 4 മിനിറ്റിനുള്ളിൽ മോഷണം പോയി.