ലോണാവാലയിലെ ബുഷി അണക്കെട്ടിൽ കുത്തൊഴുക്കിൽപ്പെട്ട നാലു പേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയും നാലു കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ.
ഒരു പാറയിൽ നിന്ന് പരസ്പരം മുറുകെ പിടിച്ച് നിൽക്കുന്ന ഇവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് ഇവർ ഒഴുക്കിൽപ്പെട്ടു പോകുകയായിരുന്നു.
ഇന്നലെ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ നാലു വയസുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.
ഒമ്പതു വയസുകാരിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. മുൻപും അപകടങ്ങൾ നടന്നിട്ടുള്ള പ്രദേശമാണിത്.