2019-ല് പുറത്തിറങ്ങിയ കാര്ത്തി ചിത്രം ‘കൈതി’യിലൂടെയാണ് ലോകേഷ് എല്സിയുവിന് തുടക്കമിട്ടത്. പിന്നീട് ‘വിക്രം’ എന്ന സിനിമയിലൂടെ ആരാധകര്ക്കിടയില് ജനപ്രീതി നേടി. വിജയ് നായകനായെത്തിയ ‘ലിയോ’ എന്ന സിനിമയാണ് എല്സിയുവിന്റെ ഭാഗമായി ഒടുവില് പുറത്തിറങ്ങിയത്. അതേസമയം, ‘ചാപ്റ്റര് സീറോ’ എന്ന പേരില് എല്സിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയില് ഒരുങ്ങുന്നുണ്ട്. Story Highlights: Lokesh Kanagaraj announces the end of Lokesh Cinematic Universe (LCU) after three more films‘എല്സിയുവിന്റെ ഭാഗമായി ഉടന് തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്സിന്റെ സ്റ്റാന്ഡ് എലോണ് സിനിമ ചെയ്യും. റോളക്സിന്റെ സിനിമ ചെയ്താല് മാത്രമേ വിക്രം 2 ചെയ്യാന് സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എല്സിയു അവസാനിക്കും’- ലോകേഷ് വ്യക്തമാക്കി.
ലോകേഷ് കനകരാജ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എല്സിയു) സംബന്ധിച്ച് നിരാശാജനകമായ വാര്ത്ത പങ്കുവെച്ചിരിക്കുകയാണ്. മൂന്ന് ചിത്രങ്ങളോടെ എല്സിയു അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഈ വിവരം വെളിപ്പെടുത്തിയത്.