എൽഎൽബി പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു; ഓപ്ഷൻ കൺഫർമേഷൻ ഒക്ടോബർ 22 വരെ

Anjana

LLB allotment Kerala

പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽബി, ത്രിവത്സര എൽഎൽബി പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികൾ ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അലോട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യഘട്ടത്തിൽ പ്രവേശനം നേടിയവരും, അലോട്‌മെന്റ് ലഭിക്കാത്തവരുമായവർ രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തിയിരിക്കണം.

അപേക്ഷാർഥികൾക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് ‘കൺഫേം’ ബട്ടൺ ക്ലിക്കുചെയ്യുക വഴി ശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും കഴിയും. പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽബി പ്രോഗ്രാമുകൾക്ക് രണ്ട് കോളേജുകളും, ത്രിവത്സര എൽഎൽബിക്ക് ഒരു കോളേജും പുതുതായി ആരംഭിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഈ ഘട്ടത്തിൽ ഈ കോളേജുകളിലേക്കും ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രണ്ട് പ്രോഗ്രാമുകൾക്കും ഓപ്ഷൻ കൺഫർമേഷൻ, ഹയർ ഓപ്ഷൻ പുനഃക്രമീകരണം, പുതിയ ഓപ്ഷൻ രജിസ്‌ട്രേഷൻ എന്നിവ പൂർത്തിയാക്കാനുള്ള അവസാന സമയം ഒക്ടോബർ 22-ന് രാത്രി 11.59 വരെയാണ്. രണ്ടാംഘട്ട താത്കാലിക അലോട്‌മെന്റ് ഈ മാസം 24-നും അന്തിമ അലോട്‌മെന്റ് 25-നും പ്രസിദ്ധീകരിക്കും. ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ രണ്ടാംഘട്ട അലോട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല. നിലവിൽ പ്രവേശനം നേടിയവർ ഓപ്ഷൻ കൺഫർമേഷൻ നടത്തുകയും, രണ്ടാംഘട്ടത്തിൽ മാറ്റം വരുകയും ചെയ്താൽ നിലവിലുള്ള സീറ്റ് നഷ്ടമാകും. പുതിയ സീറ്റ് സ്വീകരിക്കാത്തപക്ഷം അതും നഷ്ടപ്പെടും.

Story Highlights: Second phase allotment for LLB programs begins in Kerala, with option confirmation deadline on October 22

Leave a Comment