പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഉണരുന്നോ? നിങ്ങളുടെ കരളിന് ഒരു സൂചനയുണ്ട്!

liver health tips

പല ആളുകളും രാവിലെ ഉറക്കം നഷ്ടപ്പെടുന്നതിനെക്കുറിച്ച് പരാതി പറയുന്നത് സാധാരണമാണ്. എന്നിരുന്നാലും, ചില മുന്നറിയിപ്പുകൾ ഉണ്ട്. പതിവായി പുലർച്ചെ ഒരു മണിക്കും നാല് മണിക്കും ഇടയിൽ ഉണരുന്നത് കരളിന്റെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട സമയമാണെന്ന് സൂചിപ്പിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ ഡിസീസ് പോലുള്ള രോഗങ്ങളുടെ സൂചനയാണ് ഉറക്കത്തിലെ തടസ്സങ്ങളെന്ന് ഗവേഷകർ പറയുന്നു. ശരീരത്തെ ശുദ്ധീകരിക്കുന്ന പ്രധാന ജോലിയിൽ കരൾ ഏർപ്പെടുന്നത് വെളുപ്പിന് ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനനുസരിച്ച് ഈ പ്രവർത്തനം മന്ദഗതിയിലാകുന്നു. ()

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരുന്നത് ഇതിന് കാരണമാകുന്നു. ജേണൽ ഓഫ് നേച്ചർ ആൻഡ് സയൻസ് ഓഫ് സ്ലീപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്, ഇങ്ങനെ ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിക്കുമ്പോൾ നാഡീവ്യൂഹ സംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാക്കുന്നു എന്നാണ്.

കരൾ രോഗങ്ങളുള്ളവരിൽ 60 മുതൽ 80 ശതമാനം വരെ ആളുകൾക്ക് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് മറ്റൊരു പഠന റിപ്പോർട്ടിൽ പറയുന്നു. അമിതഭാരം, ടൈപ്പ് 2 പ്രമേഹം, രക്തത്തിലെ ഉയർന്ന ട്രൈഗ്ലിസറൈഡ് തോത്, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം കരൾ രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ()

ഉറക്കമില്ലായ്മ, നല്ല ഉറക്കം ലഭിക്കാത്ത അവസ്ഥ, പകൽ ഉറക്കം തൂങ്ങുക, എപ്പോഴും കാലുകൾ ആട്ടിക്കൊണ്ടിരിക്കാൻ തോന്നുന്ന റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം എന്നിവയെല്ലാം കരൾ രോഗികളിൽ സാധാരണയായി കണ്ടുവരുന്നു. അതിനാൽ, ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

ശരിയായ സമയത്ത് ചികിത്സ തേടിയാൽ കരൾ രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും, പതിവായുള്ള വ്യായാമം ഉറപ്പുവരുത്തുകയും ചെയ്യുക.

Story Highlights: പതിവായി പുലർച്ചെ ഒരു മണിക്കും നാല് മണിക്കും ഇടയിൽ ഉണരുന്നത് കരളിന്റെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട സമയമാണെന്ന് സൂചിപ്പിക്കുന്നു.

Related Posts