ബ്രിട്ടീഷ് ബോയ്ബാന്ഡ് വണ് ഡയറക്ഷന്റെ മുന് താരം ലിയാം പെയ്നിന്റെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി റിപ്പോര്ട്ട്. ഒക്ടോബര് 16ന് അര്ജന്റീനയിലെ ഹോട്ടലിലെ മൂന്നാം നിലയിലെ ബാല്ക്കണിയില് നിന്ന് വീണാണ് പെയ്ന് മരിച്ചത്. ബ്യൂണസ് അയേര്സ് പൊലീസ് ഉദ്യോഗസ്ഥരുടെ അനുസരിച്ച്, മരണസമയത്ത് പെയ്ന് ഹാലൂസിനോജിക്ക് ഡ്രഗ്സിന്റെ സ്വാധീനത്തിലായിരുന്നു. അപകടകരമായ ക്രിസ്റ്റല് എന്ന മയക്കുമരുന്ന് അദ്ദേഹം അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
മരിക്കുന്നതിന് മുമ്പ് അസ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേതെന്നാണ് റിപ്പോര്ട്ട്. ക്രിസ്റ്റലിന്റെ അമിത ഉപയോഗത്തിന്റെ സ്വാധീനത്തില് മനുഷ്യര് അക്രമാസക്തരാകാന് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില് മൂന്നാം നിലയില് നിന്നും അദ്ദേഹം ചാടിയെന്നാണ് നിഗമനം. ഹോട്ടല് ജീവനക്കാരുടെ സാക്ഷ്യമനുസരിച്ച്, ലാപ്ടോപ്പില് ഏതോ ഇമെയില് കണ്ട് അദ്ദേഹം ക്ഷുഭിതനായി. മറ്റൊരു സാക്ഷിമൊഴി പ്രകാരം, ഗായകന് ഒരു സ്ത്രീയുമായി സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് തര്ക്കമുണ്ടായി.
2010ല് ദി എക്സ് ഫാക്ടറില് രൂപീകരിച്ച വണ് ഡയറക്ഷന് എന്ന ബോയ് ബാന്ഡിന്റെ ഭാഗമായി ലിയാം പെയ്ന് അന്താരാഷ്ട്ര പ്രശസ്തി നേടി. ഹാരി സ്റ്റൈല്സ്, സെയ്ന് മാലിക്, നിയാല് ഹൊറാന്, ലൂയിസ് ടോംലിന്സണ് എന്നിവരടങ്ങിയ ഗ്രൂപ്പ് ആഗോള സെന്സേഷനായി മാറി. 2016-ല് അംഗങ്ങള് സോളോ കരിയര് പിന്തുടര്ന്നതോടെ ബാന്ഡ് പിരിച്ചുവിട്ടു. നൂറു ദിവസത്തോളം ഒരു റിഹാബിലിറ്റേഷന് കേന്ദ്രത്തിലായിരുന്ന പെയ്ന്, എന്നാല് അദ്ദേഹത്തിന് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം.
Story Highlights: Former One Direction member Liam Payne died under the influence of hallucinogenic drugs after falling from a hotel balcony in Argentina.