ഇന്ന് തിരുവനന്തപുരത്ത് എൽഡിഎഫ് യോഗം ചേരുന്നു. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോട് കാണിച്ച അവഗണനയ്ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് യോഗം ചർച്ച ചെയ്യും. എലപ്പുള്ളിയിലെ മദ്യ നിർമ്മാണശാലയ്ക്ക് അനുമതി നൽകിയതും കിഫ്ബി റോഡുകളിൽ യൂസർ ഫീ ഏർപ്പെടുത്താനുള്ള നീക്കവും സിപിഐ യോഗത്തിൽ എതിർക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങൾ ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെടും.
പാലക്കാട് എലപ്പുള്ളിയിലെ മദ്യ നിർമ്മാണശാല, കിഫ്ബി യൂസർ ഫീ, സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി തുടങ്ങിയ വിഷയങ്ങളിൽ എൽഡിഎഫ് നേതൃത്വം ഇന്ന് ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് യോഗം. മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതിനെതിരെ സിപിഐയും ആർജെഡിയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കിഫ്ബി റോഡുകളിൽ യൂസർ ഫീ ഏർപ്പെടുത്തുന്നതിനോടും സിപിഐ എതിർപ്പ് പ്രകടിപ്പിക്കും. ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന നടപടികളിലേക്ക് സർക്കാരും എൽഡിഎഫും നീങ്ങണമെന്നും സിപിഐ ആവശ്യപ്പെടും. പൊതുവിതരണ സമ്പ്രദായവും ക്ഷേമപദ്ധതികളും മെച്ചപ്പെടുത്തണമെന്നും സിപിഐ നിർദ്ദേശിക്കും. ഭരണ വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണമെന്നും സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിവാദ വിഷയങ്ങൾ ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെടും. എലപ്പുള്ളിയിലെ മദ്യ നിർമ്മാണശാലയ്ക്ക് അനുമതി നൽകിയതിനെതിരെ ആർജെഡിയും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എൽഡിഎഫ് യോഗത്തിൽ ചർച്ച നടക്കുമെന്നാണ് സൂചന.
Story Highlights: The LDF meeting, scheduled for today in Thiruvananthapuram, will address the central government’s neglect of the state in the budget, with the CPI opposing the distillery permit and KIIFB user fee.