Latest Malayalam News | Nivadaily

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025 അധ്യയന വർഷത്തിലെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് LBS സെൻ്റർ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 4-ന് മുൻപ് ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പാക്കണം. രണ്ടാം ഘട്ട അലോട്ട്മെൻ്റിനായുള്ള ഓപ്ഷൻ പുനഃക്രമീകരണം ഒക്ടോബർ 4 വൈകുന്നേരം 4 മണി വരെ നടത്താം.

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. ശ്വാസം മുട്ടിച്ചും ചവിട്ടിയും ആണ് കൊലപാതകം നടത്തിയത്. അരീപ്പാറക്കടുത്ത് മുല്ലശ്ശേരി മങ്ങാട്ടയി പറമ്പിൽ താമസിക്കുന്ന കളത്തും കണ്ടി രജീഷാണ് മരിച്ചത്.

ദുരന്ത നിവാരണ ക്വിസ് മത്സരവുമായി ILDM
റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് (ILDM) ഒക്ടോബർ 13ന് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിൽ സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ബിരുദ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 8ന് വൈകുന്നേരം 5 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിന് ildm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പൂജ ബംബര് സമ്മാനങ്ങളില് വെട്ടിച്ചുരുക്കല്; 1.85 കോടിയുടെ കുറവ്
ജിഎസ്ടി പരിഷ്കാരത്തെ തുടര്ന്നുണ്ടായ അധിക ബാധ്യത മറികടക്കാൻ പൂജ ബംപറിലെ സമ്മാനങ്ങളിൽ കുറവ് വരുത്തി. 1 കോടി 85 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് കുറച്ചത്. ഒന്നാം സമ്മാനത്തിനും രണ്ടാം സമ്മാനത്തിനും തുകയില് മാറ്റമില്ല.

ഗസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; തെക്കൻ അതിർത്തി കടക്കാൻ അനുമതി വേണമെന്ന് കറ്റ്സ്
ഗസയിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കുന്നു. ഗസ നഗരത്തെ സൈന്യം വളഞ്ഞതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കറ്റ്സ് അറിയിച്ചു. ഗസയിൽ നിന്ന് തെക്കൻ അതിർത്തിയിലേക്ക് സൈന്യത്തിന്റെ അനുമതിയില്ലാതെ ഇനി പോകാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി, ഫോഴ്സ കൊച്ചിയെ നേരിടും. ഡിസംബർ 14-നാണ് ഫൈനൽ മത്സരം.

വിവാദങ്ങൾക്കൊടുവിൽ അന്നപൂരണി ഒടിടിയിലേക്ക്; എത്തിയത് നിരവധി മാറ്റങ്ങളോടെ
മതവികാരം വ്രണപ്പെടുത്തുന്നു എന്ന വിവാദത്തെ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്ത ചിത്രം അന്നപൂരണി: ദി ഗോഡസ് ഓഫ് ഫുഡ് ഒടിടിയിലേക്ക് തിരിച്ചെത്തി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 2023 ഡിസംബർ 23-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ചിത്രം ജിയോ ഹോട്ട് സ്റ്റാറിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

വിക്കിപീഡിയക്ക് എതിരാളിയായി എലോൺ മസ്കിൻ്റെ ഗ്രോകിപീഡിയ
എലോൺ മസ്ക് 'ഗ്രോകിപീഡിയ' എന്ന പേരിൽ പുതിയൊരു എഐ അധിഷ്ഠിത വിവരശേഖരണ വേദി വികസിപ്പിക്കുന്നു. വിക്കിപീഡിയയെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും വിവരങ്ങൾ കൂടുതൽ വിശ്വസനീയമായി ലഭ്യമാക്കുമെന്നും മസ്ക് അവകാശപ്പെടുന്നു. ഇത് എല്ലാവർക്കും ഉപയോഗിക്കാനായി ഒരു ഓപ്പൺ സോഴ്സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. കാലിൽ മുറിവുമായി എത്തിയ രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്നാണ് ആരോപണം. ബന്ധുക്കളോടോ രോഗിയോടോ അനുമതി തേടിയില്ലെന്നും പരാതിയിൽ പറയുന്നു.

ക്രിമിനൽ കേസിൽ അഡ്മിഷൻ നിഷേധിക്കുന്ന സർവ്വകലാശാല നടപടിക്കെതിരെ കെ.എസ്.യു
ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിക്കുന്ന കേരള സർവകലാശാലയുടെ ഉത്തരവിനെതിരെ കെ.എസ്.യു രംഗത്ത്. സർവ്വകലാശാല വൈസ് ചാൻസലർ ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. വിദ്യാർത്ഥി വിരുദ്ധമായ ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

