
നിലവിലെ എൻ സി എ പരിശീലകനായ രാഹുൽദ്രാവിഡ് ഇന്ത്യൻ പരിശീലകനായി മാറുമ്പോൾ ഈ സ്ഥാനത്തേക്കാണ് ലക്ഷ്മണെ പരിഗണിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ തനിക്ക് താൽപര്യമില്ല എന്നാണ് ലക്ഷ്മൺൻറെ അഭിപ്രായം.
നിലവിൽ ഐപിഎൽ ടീമായ സൺറൈസസ് ഹൈദരാബാദ് ടീമിന്റെ ഉപദേശകനായ ലക്ഷ്മൺ പദവി നിരസിച്ചത് എന്തിനാണ് എന്നതിൽ വ്യക്തതയില്ല.
ഇന്ത്യക്കായി 134 ടെസ്റ്റ് മത്സരങ്ങളും 86 ഏകദിനങ്ങളും ലക്ഷ്മൺ കളിച്ചിട്ടുണ്ട്.
അതേസമയം ട്വൻറി ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് കളിക്കും.
വൈകിട്ട് ഏഴരയ്ക്ക് ദുബായിലെ ഐസിസി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ആണ് ഇന്ത്യയുടെ എതിരാളികൾ.
മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യയോടൊപ്പം ഉപദേശകനായി ഉണ്ട്.
Story highlight : Lakshman refuses NCA chief offer.