കുവൈറ്റിൽ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു; 12,000 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

Anjana

Kuwait national health survey

കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സർവേ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും പ്രവാസികളെയും സർവേയിൽ ഉൾപ്പെടുത്തും. രാജ്യത്തുടനീളമുള്ള 8,000 വീടുകളിൽ നിന്ന് 12,000 ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഭാവിയിലെ ആരോഗ്യ നയങ്ങൾ രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായി രോഗ രീതികൾ മനസിലാക്കി ഡാറ്റാബേസ് തയാറാക്കാനുള്ള പദ്ധതിയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അൽ സനദ് പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാർക്കും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷൻ 2035ന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർവേയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഒരു ആരോഗ്യ സംഘം വീടുകൾ സന്ദർശിക്കും. ഒരു ഡോക്ടർ, നഴ്സ്, ഫീൽഡ് റിസർച്ചർ എന്നിവരടങ്ങുന്ന സംഘം സർവേ നടത്തുകയും കുടുംബനാഥന്റെ സമ്മതത്തോടെ ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് അധികൃതർ വിശദീകരിച്ചു. ഈ സർവേയിലൂടെ എല്ലാ പ്രായത്തിലുമുള്ള ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അവർ അറിയിച്ചു.

  കുവൈത്തിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് 15% ലാഭനികുതി; നടപ്പിലാക്കുന്നത് 2025 മുതൽ

ALSO READ; മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

Story Highlights: Kuwait launches national health survey to collect data on residents’ health status for future health policies

Related Posts
കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്താൽ മരിച്ചു; റെസിഡൻസി നിയമലംഘന പിഴ പുതുക്കി
Malayali death Kuwait

കുവൈത്തിൽ മലയാളി യുവാവ് അബ്ദുള്ള സിദ്ധി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മൃതദേഹം നാട്ടിലേക്ക് Read more

കുവൈറ്റിൽ റെസിഡൻസി നിയമലംഘനങ്ങൾക്ക് കർശന പിഴ; പ്രവാസികൾ ജാഗ്രത പാലിക്കണം
Kuwait residency law fines

കുവൈറ്റിൽ റെസിഡൻസി നിയമലംഘനങ്ങൾക്കുള്ള പിഴ നിരക്ക് ജനുവരി 5 മുതൽ വർധിപ്പിക്കുന്നു. സന്ദർശക Read more

  കുവൈറ്റിൽ റെസിഡൻസി നിയമലംഘനങ്ങൾക്ക് കർശന പിഴ; പ്രവാസികൾ ജാഗ്രത പാലിക്കണം
കുവൈറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; യുഎഇയിൽ 15,000 ഇന്ത്യക്കാർക്ക് സഹായം
Kuwait Indian Embassy Open House

കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 8-ന് ഓപ്പൺ ഹൗസ് നടത്തുന്നു. യുഎഇയിലെ പൊതുമാപ്പ് Read more

കുവൈത്തിൽ പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഇനി ഔദ്യോഗിക രേഖ
Kuwait digital driving license

കുവൈത്തിൽ പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് സർക്കാർ Read more

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ: സമയപരിധി അടുക്കുന്നു, പാലിക്കാത്തവർക്ക് കനത്ത പ്രത്യാഘാതങ്ങൾ
Kuwait biometric registration deadline

കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ ഡിസംബർ 31-ന് അവസാനിക്കും. പൂർത്തിയാക്കാത്തവരുടെ സർക്കാർ ഇടപാടുകളും ബാങ്ക് Read more

കുവൈത്തിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് 15% ലാഭനികുതി; നടപ്പിലാക്കുന്നത് 2025 മുതൽ
Kuwait multinational company tax

കുവൈത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 2025 ജനുവരി 1 മുതൽ 15% ലാഭനികുതി Read more

  കുവൈറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; യുഎഇയിൽ 15,000 ഇന്ത്യക്കാർക്ക് സഹായം
കുവൈറ്റിൽ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Kuwait fake traffic fine messages

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഗതാഗത നിയമലംഘനങ്ങൾക്കുള്ള വ്യാജ പിഴ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. Read more

കുവൈത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് കനത്ത സുരക്ഷ; പ്രത്യേക സംഘത്തെ നിയോഗിച്ച് ആഭ്യന്തര മന്ത്രാലയം
Kuwait New Year security

കുവൈത്തിൽ പുതുവർഷ ആഘോഷങ്ങൾക്കായി വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Read more

തിരുനെൽവേലി മാലിന്യ പ്രശ്നം: കേരള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സംയുക്ത നടപടികൾ ആരംഭിച്ചു
Tirunelveli medical waste dumping

തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കേരള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി Read more

43 വർഷത്തിനു ശേഷം കുവൈത്തിലെത്തിയ പ്രധാനമന്ത്രി മോദി; ഊഷ്മള സ്വീകരണം
Modi Kuwait visit

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. 43 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ Read more

Leave a Comment