കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; കർശന നടപടിക്ക് നിർദ്ദേശം

Kunjila Mascillamani complaint

കോഴിക്കോട്◾: കോഴിക്കോട് നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായെന്ന സംവിധായിക കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ നടത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. കുഞ്ഞിലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ ഇടപെടൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തെക്കുറിച്ച് കുഞ്ഞില പറയുന്നത് ഇങ്ങനെ: ഈ മാസം 10-ന് രാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്ന് തൊണ്ടയാട്ടെ വീട്ടിലേക്ക് 120 രൂപയ്ക്ക് യാത്രാക്കൂലി ഉറപ്പിച്ചാണ് കുഞ്ഞില ഓട്ടോയിൽ കയറിയത്. എന്നാൽ വീട്ടിലെത്തിയപ്പോൾ ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെടുകയും തന്റെ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നുമാണ് കുഞ്ഞിലയുടെ പരാതിയിലുള്ളത്.

ഗതാഗത മന്ത്രിക്ക് ഫേസ്ബുക്കിലൂടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് മുൻപും തനിക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞില പറയുന്നു. എത്രയും പെട്ടെന്ന് ഇതിനെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുവാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കുഞ്ഞില തൻ്റെ Facebook പോസ്റ്റിൽ ഇപ്രകാരം കുറിച്ചു, “ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്ക്, ‘നീ നാറ്റിക്കെടീ നായിന്റെ മോളെ അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ.’ അൽപം മുമ്പ് ഒരു സ്ത്രീയോട് ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞിട്ട് പോയതാണ്”. രാത്രി 10:30-ന് കോഴിക്കോട് കെഎസ്ആർടിസിക്ക് എതിർവശമുള്ള ടോപ്ഫോമിന് മുന്നിൽ നിന്നും പിടിച്ച ഓട്ടോയാണ് ഇത്. മീറ്റർ ഇടില്ലെന്നും ഇട്ടാൽ തന്നെ അതിന്റെ ഇരട്ടി വാങ്ങുന്നതാണ് പതിവെന്നും അറിയാവുന്നത് കൊണ്ടും കയറുന്നതിനു മുമ്പ് എത്രയാവും എന്ന് ചോദിച്ചാണ് കയറിയത്.

120 രൂപയാണ് പറഞ്ഞത്. വീട്ടിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞ പൈസ കൊടുക്കാൻ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. ഇരുട്ടാണ്. പേഴ്സിൻ്റെ ഉള്ളിൽ കാണാനായി ഫോണിലെ ടോർച്ച് അടിച്ച് പിടിച്ച് നോക്കുമ്പോൾ ടോർച്ച് പിടിച്ച് തരാനായി ഫോണിന്റെ ഒരറ്റം ഡ്രൈവറുടെ കയ്യിൽ കൊടുത്തു. നൂറ്റി ഇരുപത് രൂപ കൊടുത്തതും നൂറ്റി അറുപതാണ് എന്ന് പറഞ്ഞ് ഇയാൾ എന്റെ ഫോണിലെ പിടി മുറുക്കി.

വലിച്ചിട്ടും ഫോൺ തന്നില്ല. വളരെ ശക്തി ഉപയോഗിച്ച് വലിച്ചാണ് ഒടുവിൽ ഫോൺ തിരിച്ച് കയ്യിൽ കിട്ടിയത്. അപ്പോഴേക്കും ഇയാൾ ശബ്ദം ഉയർത്തി സംസാരിക്കാൻ തുടങ്ങി. “ഞാൻ അങ്ങോട്ട് കയറി വരും കേട്ടോ” എന്ന് എന്നോട് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയാണ്. ഇനി അല്ലെങ്കിലും പറഞ്ഞ പൈസ കൊടുത്തതിന് വീട്ടിലേക്ക് കയറി വരും എന്നു പറഞ്ഞ് ഒരു വ്യക്തിയെ ഭീഷണിപ്പെടുത്താൻ മറ്റൊരു വ്യക്തിക്ക് എന്ത് അധികാരം? ഈ ഭീഷണി കേട്ടതും ഞാൻ വണ്ടിയുടെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ എടുത്തു. ഉടനെ ഫോട്ടോ എടുക്കാൻ പാടില്ലെന്ന് പറഞ്ഞായി ബഹളം. ഞാൻ യാത്ര ചെയ്തു വന്ന വണ്ടിയുടെ – അതും ഇപ്പോൾ എന്റെ വീട്ടിലേക്ക് കയറി വരും എന്നു ഭീഷണിപ്പെടുത്തിയ ആളുടെ വണ്ടിയുടെ നമ്പർ നോട്ട് ചെയ്യാൻ എനിക്ക് അവകാശമില്ലേ? ഭയന്നാണ് ഞാൻ വീട്ടിലേയ്ക്ക് കയറിയത്. ഇയാൾ ഗേറ്റ് തുറന്ന് എനിക്ക് പുറകെ വന്നു. ദീർഘദൂര യാത്ര കഴിഞ്ഞ് വരികയായ എനിക്ക് താക്കോൽ ഇട്ട് വീട് തുറക്കാൻ പേടിയായി. നേരത്തെ ഫോൺ ബലമായി പിടിച്ച് വയ്ക്കാൻ ശ്രമിച്ച, അകത്തേയ്ക്ക് കയറി വരും എന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, വാതിൽ തള്ളിത്തുറന്ന് വരില്ലെന്ന് എന്ത് ഉറപ്പ്? ഞാൻ കൊടുത്ത 120 രൂപ ഇയാൾ തറയിൽ വലിച്ചെറിഞ്ഞു. ദീർഘ വീഡിയോയിൽ അത് കാണാം. ഭീഷണികൾ ഉച്ചത്തിലായി. ഭാഷ വഷളായി. എന്താ നിന്റെ വിചാരം? പൈസ തരാതെ പോവാം എന്നാണോ? കോഴിക്കോട്ടെ ഒട്ടോക്കാരെ പറ്റി എന്തറിയാം? കോഴിക്കോട് ആയത് കൊണ്ടാണ് ഇത്രേം മര്യാദ (ദൈവത്തിനു സ്തുതി!) എന്നെല്ലാമാണ് അലറുന്നത്. ഇയാൾ എന്റെ വീട്ടുമുറ്റത്ത് നിന്നും പോവാതെ എനിക്ക് അകത്ത് കയറി ഒന്ന് ബാത്ത്റൂമിൽ പോവാൻ പോലും പറ്റില്ല എന്നായപ്പോൾ ഞാൻ പോലീസിനെ വിളിച്ചു. വീഡിയോ എടുക്കാൻ തുടങ്ങി. അതിനു ശേഷം മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കാൻ പോയ ഇയാൾ അതുവഴി വണ്ടി എടുത്ത് പോവുകയും ആ വഴിക്ക്, നീ നാറ്റിക്കെടീ നായിന്റെ മോളെ അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ എന്ന് പറയുകയും ചെയ്തു. ഇന്നു രാത്രി ഞാൻ എന്ത് ധൈര്യത്തിൽ കിടന്നുറങ്ങണം?

  ചുമ മരുന്ന് ദുരന്തം: സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

ദയവ് ചെയ്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ പ്രസിദ്ധമാണെന്നും പറയരുത്. പബ്ലിക് പെർസെപ്ഷൻ എന്തു തന്നെയായാലും ഇവിടുത്തെ യാഥാർത്ഥ്യം ഇതാണ്. ഇതു മാത്രമാണ്. പരക്കെ നിയമലംഘനം നടക്കുന്നിടത്ത് ചിലർ സൗമ്യരായി പെരുമാറുന്നുണ്ടെങ്കിൽ അത് നന്മയല്ല, യഥാർത്ഥ അവസ്ഥയ്ക്ക് ഒരപവാദം മാത്രമാണ്. നിരവധി തവണ മോട്ടോർ വാഹന വകുപ്പിന് ഇതിന് മൂലകാരണമായ അവസ്ഥയെ കുറിച്ച് ഞാൻ പരാതിപ്പെട്ടിട്ടുള്ളതാണ്. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇരുട്ട് വീണാൽ ഉടനെ (പത്ത് മണിക്ക് ശേഷം അല്ല) കോഴിക്കോട് നഗരത്തിൽ മിക്ക ഓട്ടോക്കാരും മീറ്ററും ഇരട്ടിയും ആണ് വാങ്ങുന്നത്. ഇത് കോഴിക്കോട് മാത്രമുള്ള സ്ഥിതിവിശേഷമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുള്ള ആർക്കും പറയാനാവും ഇതാണ് norm എന്ന്. പത്ത് മണിക്ക് ശേഷം മീറ്ററും പകുതിയുമാണ് നിയമം എന്നിരിക്കെ ഇത് സാധാരണമാണ് എന്ന നിലയിൽ യാതൊരു സങ്കോചവുമില്ലാതെ പ്രവർത്തിക്കാൻ എങ്ങനെ കഴിയുന്നു എന്നു മനസ്സിലാവുന്നില്ല. നിയമവിരുദ്ധമായ ഈ പ്രവൃത്തി നിയമമാണ് എന്ന മട്ടിലാണ് ചോദ്യം ചെയ്താൽ ഓട്ടോക്കാർ സംസാരിക്കുന്നത്. പിന്നെ ഒച്ച എടുക്കലായി, തെറിവിളിയായി, ഭീഷണിയായി. അപൂർവ്വമായി മാത്രം ഓട്ടോ പിടിക്കുന്ന എനിക്കു പോലും പത്തോളം അനുഭവങ്ങൾ ഇത്തരത്തിൽ പറയാൻ ഉണ്ടാവും. ഇതിനു മുമ്പ് ഉണ്ടായ അനുഭവത്തിൽ ഡ്രൈവർ എന്നോട് പറഞ്ഞത്, ഓട്ടോ കണ്ടുപിടിച്ചതു മുതൽ രാത്രി മീറ്ററിന്റെ ഇരട്ടിയാണ് കൂലി എന്നാണ്. പോലീസ് പരാതികൾ രണ്ട് പ്രാവശ്യമെങ്കിലും കൊടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന് അയച്ച പരാതിയിന്മേൽ നടപടി ഇല്ലാതെ ഇരുന്നപ്പോഴാണ് ഇത്. എല്ലാ തവണയും പോലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ എനിക്കു ഊർജ്ജമില്ല. പരാതി കൊടുത്താൽ ഒത്തുതീർപ്പ് ആക്കണോ കേസ് ആക്കണോ എന്ന ചോദ്യം വരും. ഇയാൾ ചെയ്തിരിക്കുന്നത് ഒരു ക്രിമിനൽ ഒഫൻസ് ആണ്. ഒരു തരത്തിൽ നോക്കിയാൽ, കേസ് ആക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട് എന്നാണ് എന്റെയും അഭിപ്രായം. പക്ഷേ വയ്യ. ഒന്നൊന്നര വർഷം കഴിയുമ്പോൾ കോടതിയിൽ ചെന്ന് ഞാൻ മൊഴി കൊടുക്കണം. ഇതെല്ലാം പണ്ടും ചെയ്തിട്ടുള്ള വ്യക്തി എന്ന നിലയിൽ, അതിന്റെ മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ പറ്റുന്ന അവസ്ഥ തത്കാലം എനിക്കില്ല എന്ന ബോധ്യമുണ്ട്.

  താമരശ്ശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവുനായ കുറുകെ ചാടി; 2 യുവതികൾക്ക് പരിക്ക്

മീറ്റർ ഇട്ട് ഓട്ടോ ഓടിക്കാനുള്ള കർശന നിർദ്ദേശം ഓട്ടോകൾക്ക് ഉണ്ടാവണം. പത്ത് മണി കഴിഞ്ഞാൽ മീറ്ററും പകുതിയുമാണ് കൂലി. മീറ്ററും ഇരട്ടിയുമല്ല. അതാണ് നിയമം. ഒന്നുകിൽ ഇത് കർശനമായി നടപ്പിലാക്കണം. അല്ലെങ്കിൽ കടലാസിൽ നിയമം മാറ്റണം. അന്യായ കൂലി വാങ്ങിയാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള 24 hour helpline number MVD യ്ക്കു വേണം. നിലവിലുള്ളത് പ്രവർത്തനരഹിതമാണ്. വിളിച്ചാൽ ആരും എടുക്കാറില്ല മെയിൽ അയച്ചാൽ മറുപടിയുമില്ല. മിനുട്ടുകൾക്കുള്ളിൽ സ്ക്വാഡ് എത്തുകയും നടപടി ഉണ്ടാവുകയും ചെയ്യുന്ന സംവിധാനം നിലവിൽ വരുത്തണം. ഞാൻ ആലോചിച്ചു പോവുകയാണ്, തന്നോളം പൊക്കവും ആരോഗ്യവുമുള്ള ഒരു പുരുഷനായിരുന്നു വണ്ടിയിലെങ്കിൽ ഇയാൾ ഇത്തരത്തിൽ പെരുമാറുമായിരുന്നോ? ഞാൻ ഒരു സ്ത്രീ ആയതുകൊണ്ടും വീട്ടിൽ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടും തന്നെയാണ് ഈ പ്രവൃത്തി എന്നത് വ്യക്തമാണ്. പറ്റുകയാണെങ്കിൽ, ഇയാൾക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം.

  കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; അന്വേഷണം ആരംഭിച്ച് ചേവായൂർ പോലീസ്

Story Highlights: മനുഷ്യാവകാശ കമ്മീഷൻ, സംവിധായിക കുഞ്ഞില മാസിലാമണിക്ക് കോഴിക്കോട് ഓട്ടോ ഡ്രൈവറിൽനിന്നുണ്ടായ ദുരനുഭവത്തിൽ ഇടപെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി.

Related Posts
താമരശ്ശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവുനായ കുറുകെ ചാടി; 2 യുവതികൾക്ക് പരിക്ക്
stray dog attack

കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം നടന്നത്. Read more

പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിലിന്റേത് പോലീസ് യുദ്ധ പ്രഖ്യാപനമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
Shafi Parambil Protest

പേരാമ്പ്രയിൽ നടന്ന സംഭവങ്ങളിൽ പ്രതികരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് Read more

കോഴിക്കോട് മോഷണം നടത്തിയ ബംഗാൾ സ്വദേശിയെ ബംഗാളിൽ ചെന്ന് പിടികൂടി കേരളാ പൊലീസ്
Kozhikode theft case

കോഴിക്കോട് ചേവായൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ബംഗാളിൽ ചെന്ന് പിടികൂടി. Read more

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ പ്രതിഷേധം, രോഗികൾ ദുരിതത്തിൽ
Doctors Protest

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരം Read more

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ഇന്ന് ഡിഎംഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും
Thamarassery doctor attack

കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ ഡിഎംഒ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. Read more

ബാലുശ്ശേരി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Temple Gold Missing

കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം കാണാതായ സംഭവത്തിൽ Read more

ചുമ മരുന്ന് ദുരന്തം: സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ
cough syrup deaths

ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് Read more

Kozhikode Collector boxing

കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ് ബോക്സിങ് മത്സരത്തിൽ വിജയിച്ചു. ലഹരിക്കെതിരെ ബോധവത്കരണവുമായി Read more

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്
Kozhikode surgery issue

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന Read more

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; അന്വേഷണം ആരംഭിച്ച് ചേവായൂർ പോലീസ്
Kozhikode Kidnapping Case

കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് സ്വദേശി Read more