കുഞ്ചാക്കോ ബോബന്റെ 48-ാം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന പേരിലുള്ള ഈ ചിത്രം നായാട്ട് സിനിമ ടീമിന്റേതാണ്. ടൈറ്റിൽ ടീസറിൽ നിന്ന് മനസിലാകുന്നത് ത്രില്ലർ ജോണറിലായിരിക്കും ചിത്രമെന്നാണ്. ജിത്തു അശ്റഫ് ആണ് സംവിധാനം നിർവഹിക്കുന്നത്.
പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, വിശാഖ് നായർ, റംസാൻ തുടങ്ങിയവരും അഭിനയിക്കുന്നു. നായാട്ട്, ഇല വീഴാപൂഞ്ചിറാ, ജോസഫ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷാഹി കബീറാണ് ഈ ചിത്രത്തിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് നിർമാണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.
എവർഗ്രീൻ സ്റ്റാർ എന്നറിയപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ചാക്കോച്ചന്റെ ആരാധകർക്ക് ഇരട്ടി സന്തോഷമായിരിക്കും. പുതിയ സിനിമയുടെ പ്രഖ്യാപനത്തോടെ നടന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂടിയിരിക്കുകയാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ :
Click here
Story Highlights: Kunchacko Boban’s 48th birthday marked by announcement of new thriller film ‘Officer on Duty’