കെ ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരെ പി കെ ഫിറോസ്; മാപ്പ് പറയണമെന്ന് ആവശ്യം

നിവ ലേഖകൻ

KT Jaleel gold smuggling controversy

കെ ടി ജലീലിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തി. ജലീൽ പ്രസ്താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ഒരു സമുദായത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നതാണ് ജലീലിന്റെ പരാമർശമെന്നും വർഷങ്ളായി ബിജെപി നടത്തുന്ന പ്രചാരണം ജലീൽ ഏറ്റെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജലീൽ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. സ്വർണ്ണക്കടത്തിൽ മത പണ്ഡിതരും ഉണ്ടെന്ന ആരോപണവുമായി കെ ടി ജലീൽ എംഎൽഎ രംഗത്തെത്തിയിരുന്നു. ഹജ്ജ് കഴിഞ്ഞു മടങ്ങുംവഴി സ്വർണം കടത്തിയെന്നും ഇവർ ലീഗ് വേദികളിൽ പ്രസംഗിക്കുന്നുവെന്നും ജലീൽ ആരോപിച്ചു.

ആരോപണം തെറ്റെങ്കിൽ തെളിയിക്കാൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങൾ ഇതിനെതിരെ മതവിധി പുറപ്പെടുവിക്കാൻ തയ്യാറാകണമെന്നും മതവിധി പുറപ്പെടുവിക്കാൻ കഴിയില്ലെങ്കിൽ സാദിഖ് അലി തങ്ങൾ സ്ഥാനമൊഴിയണമെന്നും ജലീൽ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ തന്നെ വേട്ടയാടിയെന്നും അന്നൊന്നും മലപ്പുറം സ്നേഹം കണ്ടില്ലെന്നും ജലീൽ കുറ്റപ്പെടുത്തി.

മുസ്ലിങ്ങൾ എല്ലാം സ്വർണ്ണകള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരിപ്പൂർ കേന്ദ്രമായി കള്ളകടത്ത് നടക്കുന്നുവെന്നും പൊലീസ് പിടിക്കുമ്പോൾ സ്വർണ്ണത്തിലെ തൂക്കം കുറയുന്നുവെന്നും അതിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണെന്നും അതാണ് താൻ ചൂണ്ടി കാണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Story Highlights: PK Firos demands KT Jaleel to apologize for controversial statement about gold smuggling and Muslim community

Related Posts
കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
Kozhikode election complaint

കോഴിക്കോട് കോർപ്പറേഷനിലെ വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് മുസ്ലിം ലീഗ് പരാതി Read more

ശബരിമല സ്വർണ്ണ കവർച്ച: സി.പി.ഐ.എമ്മിനെതിരെ സണ്ണി ജോസഫ്
Sabarimala gold case

ശബരിമല സ്വർണ്ണ കവർച്ചയിൽ പ്രതികളെ സി.പി.ഐ.എം സംരക്ഷിക്കുന്നുവെന്ന് കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ സണ്ണി Read more

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ ടി ജലീൽ; കോൺഗ്രസിനും ലീഗിനുമെതിരെ വിമർശനം
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് Read more

എറണാകുളത്ത് മുസ്ലിം ലീഗിൽ കൂട്ട സസ്പെൻഷൻ; വിമത നീക്കം ശക്തമായതോടെ നടപടിയുമായി പാർട്ടികൾ
Ernakulam Muslim League

എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ കൂട്ട നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും, Read more

ലീഗിന് വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല; കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സാദിഖലി തങ്ങൾ
Muslim league welfare party

വെൽഫെയർ പാർട്ടിയുമായി മുസ്ലിം ലീഗിന് സഖ്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ Read more

ലീഗ്-ജമാഅത്തെ ഇസ്ലാമി ബന്ധം അപകടകരം; ഐഎൻഎൽ വിമർശനം
Muslim League alliance

മുസ്ലീം ലീഗ്-ജമാഅത്തെ ഇസ്ലാമി സഖ്യം അപകടകരമാണെന്ന് ഐഎൻഎൽ ദേശീയ ജനറൽ സെക്രട്ടറി സമദ് Read more

കാസർഗോഡ് മംഗൽപാടിയിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
Mangalpadi panchayat election

കാസർഗോഡ് മംഗൽപാടി പഞ്ചായത്തിലെ മണിമുണ്ട വാർഡിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥി സമീന എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. Read more

എസ്.ഐ.ആറിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യം
SIR supreme court

മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ എസ്.ഐ.ആറിനെതിരെ ഹർജി നൽകി. കേരളത്തിലെ എസ്.ഐ.ആർ നടപടികൾ Read more

BLO ആത്മഹത്യ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുസ്ലിം ലീഗ്
BLO suicide

BLO ആത്മഹത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് Read more

കോഴിക്കോട് കോർപ്പറേഷൻ: ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തിരുവമ്പാടിയിൽ വിമതർ എൽഡിഎഫിനൊപ്പം
League candidates corporation

കോഴിക്കോട് കോർപ്പറേഷനിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട Read more

Leave a Comment