പത്തനംതിട്ട◾: മുൻവശത്തെ ചില്ല് പൊട്ടിയ നിലയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് മോട്ടോർ വാഹന വകുപ്പ് 250 രൂപ പിഴ ചുമത്തി. തിരുവല്ല ഡിപ്പോയിലെ ഒരു കെഎസ്ആർടിസി ഓർഡിനറി ബസിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. ഈ മാസം 19 മുതൽ ബസുകളിൽ പ്രത്യേക പരിശോധന എംവിഡി നടത്തുന്നുണ്ട്.
പൊട്ടിയ ചില്ലുമായി സർവീസ് നടത്തിയതിനാണ് കെഎസ്ആർടിസിക്ക് പിഴ നൽകിയത്. കെഎസ്ആർടിസി എംഡിയുടെ പേരിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കെഎസ്ആർടിസി ഇതുവരെ പിഴ അടച്ചിട്ടില്ല.
നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ ബസിന്റെ മുൻവശത്തെ ചില്ല് മാറ്റി സ്ഥാപിച്ചതായി തിരുവല്ല കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഗ്ലാസ് മാറ്റിയെന്നും കെഎസ്ആർടിസി അറിയിച്ചു.
Story Highlights: MVD fined a KSRTC bus Rs 250 for operating with a broken windshield.