കുന്ദമംഗലം(കോഴിക്കോട്)◼️ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. കുന്ദമംഗലം പതിമംഗലത്തിന് സമീപമാണ് ബസ് ബൈക്കുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ മദ്രസ അധ്യാപകൻ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ജസിൽ സുഹുരി(22) ആണ് മരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒപ്പമുണ്ടായിരുന്ന അരീക്കോട് കാവന്നൂർ സ്വദേശി ഷഹബാസിന്(24) ഗുരുതരമായി പരുക്കേറ്റു. ഗുണ്ടൽപേട്ടിൽ നിന്നും കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സുഹുരിയും സുഹൃത്തും സഞ്ചിരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: A madrasa teacher died after a KSRTC bus collided with a bike in Kundamangalam, Kozhikode.