നെടുമങ്ങാട്(തിരുവനന്തപുരം) ◾ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കയറി. നാല് ഇരുചക്ര വാഹനങ്ങൾ പൂർണമായും തകർന്നു.
ബസിൽ യാത്ര ചെയ്തിരുന്ന നാല് പേർക്ക് നിസ്സാര പരുക്കേറ്റ്. ഇവർ ഉൾപ്പെടെ 56 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ബാക്കി ഉള്ളവർക്ക് പരുക്കേറ്റില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരത്ത് നിന്നും വിതുരയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നെടുമങ്ങാട് വാളിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറിയത്. വൈദ്യുതി പോസ്റ്റും നാല് ഇരുചക്ര വാഹനങ്ങളും തകർന്നു.
ഡ്രൈവർ വിതുര സ്വദേശി അരുൺ(42)ന് പെട്ടെന്ന് ബിപി കൂടിയതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടത്. ബൈക്കുകളിൽ വന്നവർ സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ കയറിയപ്പോഴായിരുന്ന അപകടം.
കൂടാതെ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളുമാണ് തകർന്നത്. ഡ്രൈവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Story Highlights: A KSRTC bus crashed into a waiting shed in Nedumangad, Thiruvananthapuram, damaging four two-wheelers and injuring four passengers.