കർണാടകയിലെ നഞ്ചൻകോടിന് സമീപം മധൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട സൂപ്പർ ഡീലക്സ് ബസ്സാണ് പുലർച്ചെ 4 മണിയോടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. മരിച്ച ഡ്രൈവർ തിരൂർ വൈലത്തൂർ സ്വദേശി പാക്കര ഹസീബ് ആണ്.
ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കെഎസ്ആർടിസി അധികൃതർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി അറിയുന്നു.
Story Highlights: KSRTC bus accident in Karnataka kills driver, passengers safe