കോഴിക്കോടിന്റെ സാഹിത്യ നഗരി പദവി: ഖത്തറിലെ മലയാളികൾക്കായി രചനാ മത്സരം

Anjana

KPAQ writing competition Qatar

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) പ്രവാസികൾക്കായി രചനാ മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരിയായി UNESCO പ്രഖ്യാപിച്ച ചരിത്ര മുഹൂർത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ.

“എൻ്റെ കോഴിക്കോട്” എന്ന വിഷയത്തിൽ മൂന്ന് പേജിൽ കവിയാത്തതും പ്രസിദ്ധീകരിക്കാത്തതുമായ സ്വന്തം രചനകളാണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. ഒക്ടോബർ 30 നകം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് രചനകൾ അയക്കണം. രചനകൾക്കൊപ്പം പേര്, മേൽവിലാസം, മൊബൈൽ നമ്പർ, വാട്സ് ആപ്പ് നമ്പർ എന്നിവ കൂടി ഉൾപ്പെടുത്തണമെന്ന് സംഘാടകർ നിർദ്ദേശിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 8 ന് റോയൽ ഗാർഡനിൽ വെച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ ഫാമിലി മീറ്റിൽ വിതരണം ചെയ്യും. ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.

Story Highlights: KPAQ organizes writing competition for Malayalis in Qatar to celebrate Kozhikode’s UNESCO literary city status

Leave a Comment