കോഴിക്കോട് ജില്ലയിൽ നാലു ദിവസം ജലവിതരണം തടസ്സപ്പെടും

Anjana

Updated on:

Kozhikode water supply disruption
കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ രാവിലെ മുതൽ നാലു ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടും. കോഴിക്കോട് കോർപ്പറേഷൻ, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവയ്ക്കു പുറമേ 14 പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങും. ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, മാവൂർ എന്നീ പഞ്ചായത്തുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വേങ്ങേരിയിൽ പൈപ്പ് മാറ്റുന്നതിനാലാണ് ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജലഅതോറിറ്റി സുപ്രണ്ടിംഗ് എഞ്ചിനീയർ ബിജു പി സി ട്വന്റി ഫോറിനോട് സംസാരിച്ചപ്പോൾ, ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള അത്യാവശ്യ സ്ഥാപനങ്ങളിലേക്ക് ജലം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ ഈ സാഹചര്യത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. Story Highlights: Water supply in Kozhikode district to be disrupted for 4 days due to pipe replacement work

Leave a Comment