**കോഴിക്കോട്◾:** കോഴിക്കോട് വിജിൽ നരഹത്യ കേസിൽ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ഇന്നും തുടർന്നു, എന്നാൽ ഇതുവരെ കണ്ടെത്താനായില്ല. ചതുപ്പ് നിലം തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പോലീസ് അറിയിച്ചത് അനുസരിച്ച് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, നാളെയും പരിശോധന തുടരും.
മൃതദേഹം കണ്ടെത്താനായി, മണ്ണിട്ട് പാതയൊരുക്കി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തെരച്ചിൽ തുടരാനാണ് നിലവിലെ തീരുമാനം. ഇതിനായി പരിശോധനയ്ക്ക് ബൂം എസ്കവേറ്റർ എത്തിക്കും. പ്രതികളെ സരോവരത്തെ ചതുപ്പിൽ എത്തിച്ചാണ് നാലാം ദിവസവും പോലീസ് പരിശോധന നടത്തിയത്. നാളെയോടെ മൃതദേഹം കണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.
2019 മാർച്ച് മാസത്തിൽ ബ്രൗൺഷുഗർ കുത്തിവെച്ചതിനെ തുടർന്ന് മരണപ്പെട്ട വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും, ദിപേേഷും, രഞ്ജിത്തും ചേർന്ന് കുഴിച്ചുമൂടുകയായിരുന്നു. പ്രതികൾ എലത്തൂർ പൊലീസിന് നൽകിയ മൊഴിയിൽ കോഴിക്കോട് സരോവരം പാർക്കിന് സമീപത്തെ ചതുപ്പിൽ വിജിലിന്റെ മൃതദേഹം കെട്ടിത്താഴ്ത്തി എന്നാണ് പറയുന്നത്. കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതിന് വേണ്ടി കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സരോവരം പാർക്കിന് സമീപം തെരച്ചിൽ നടത്തുന്നത്.
Story Highlights: കോഴിക്കോട് വിജിൽ കൊലപാതക കേസിൽ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ഇന്നും തുടർന്നെങ്കിലും കണ്ടെത്താനായില്ല.