ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മേധാവിയും ഫ്ളവേഴ്സ് ചെയര്മാനുമായ ഗോകുലം ഗോപാലന് കോഴിക്കോട് സ്നേഹാദരം ഒരുക്കുന്നു. സുകൃതപഥം എന്ന പേരിലുള്ള ഈ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് മാതൃഭൂമി ചെയര്മാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സിന്റെ മെഗാഷോ ഉള്പ്പെടെയുള്ള വിവിധ പരിപാടികള് ഇതിന്റെ ഭാഗമായി നടക്കും. ആഗസ്റ്റ് 20ന് കോഴിക്കോട് നടക്കുന്ന ഈ ചടങ്ങില് കേന്ദ്രസംസ്ഥാന മന്ത്രിമാരും കലാസാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ഗോകുലം ഗോപാലന്റെ സംഭാവനകളെ അംഗീകരിക്കുന്ന ഈ പരിപാടി അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് അംഗീകാരം നല്കുന്നതിനൊപ്പം സമൂഹത്തിന് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here