കോഴിക്കോട് മെഡിക്കൽ കോളേജ്: പഴയ കാഷ്വാലിറ്റിയിൽ ഇന്ന് മുതൽ താൽക്കാലിക ചികിത്സ

Kozhikode Medical College incident

Kozhikode◾: കോഴിക്കോട് മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റിയിൽ ഇന്ന് മുതൽ താൽക്കാലിക അടിയന്തര ചികിത്സ ആരംഭിക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിലെ വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ലോറിൽ ഭാഗികമായും മറ്റ് ആറ് നിലകളിൽ പൂർണ്ണമായും വൈദ്യുതി ലഭ്യമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണവും വിവിധ വകുപ്പുതല അന്വേഷണവും തുടരുകയാണ്. എംആർഐ മെഷീന്റെ യുപിഎസ് മുറിയിൽ നിന്നാണ് പുക ഉയർന്നതെന്ന് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

യുപിഎസ് റൂമിലേക്കുള്ള പ്രവേശനം അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ആറ് മാസത്തിലൊരിക്കൽ യുപിഎസ് പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി ഫിലിപ്സിന് റിപ്പോർട്ട് നൽകാറുണ്ട്. മെഡിക്കൽ കോളേജിനും കോപ്പി നൽകും.

ഈ റിപ്പോർട്ട് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയർ കൃത്യമായി സൂക്ഷിക്കുന്നുണ്ട്. 2026 ഒക്ടോബർ മാസം വരെ വാറണ്ടിയുള്ളതാണ് എംആർഐ മെഷീനും യുപിഎസും. ഫിലിപ്സ് നിയോഗിച്ച ഏജൻസി തന്നെയാണ് യുപിഎസിന്റെ മെയിന്റനൻസ് നടത്തുന്നത്.

 

എമർജൻസി വിഭാഗത്തിലെ രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് മുതൽ സമഗ്ര അന്വേഷണം ആരംഭിക്കും. അപകടം നടന്ന സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മൂന്ന് ദിവസത്തിനുള്ളിൽ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും.

Story Highlights: Temporary operations commence at Kozhikode Medical College’s old casualty ward following an incident, with investigations underway and power partially restored.

Related Posts
പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട് നടക്കും: എം. മെഹബൂബ്
Palestine solidarity meet

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് നടക്കുമെന്ന് സി.പി.ഐ.എം ജില്ലാ Read more

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു
House gold theft

കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു. വ്യാഴാഴ്ച Read more

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്നയാൾ കോഴിക്കോട് പിടിയിൽ
MDMA dealer arrested

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്ന ആളെ പോലീസ് Read more

കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നാളെ ജോബ് ഡ്രൈവ്
Kozhikode job drive

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 29-ന് രാവിലെ 10.30 Read more

താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്ന് കള്ളൻ
Theft in Thamarassery

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം നടന്നു. താമരശ്ശേരി പോലീസ് Read more

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘സഹമിത്ര’ മൊബൈൽ ആപ്പുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
Sahamitra Mobile App

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിന്തുണ നൽകുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം "സഹമിത്ര" എന്ന Read more

  ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'സഹമിത്ര' മൊബൈൽ ആപ്പുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്; ഡോ. സി.ജി. ജയചന്ദ്രൻ ചുമതലയേൽക്കും
Medical College Superintendent

തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ടായി ഡോക്ടർ സി.ജി. ജയചന്ദ്രൻ നിയമിതനായി. നിലവിലെ Read more

മെഡിക്കൽ കോളേജ് വിഷയങ്ങളിൽ കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്
KGMCTA Protest

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ Read more

കോഴിക്കോട് പാവങ്ങാട് ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്
Train accident Kozhikode

കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കോയമ്പത്തൂർ ഇൻ്റർസിറ്റി Read more