ചമലിലെ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിൽ നിന്നും വാളെടുത്താണ് അർജുൻ അനുജനെ ആക്രമിച്ചത്. ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. താമരശ്ശേരിക്ക് സമീപം ചമലിൽ മയക്കുമരുന്ന് ലഹരിയിൽ മൂത്ത സഹോദരൻ അനുജന്റെ തലയ്ക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു.
ഇരുപത്തിമൂന്നുകാരനായ അഭിനന്ദിനാണ് പരുക്കേറ്റത്. ആചാരത്തിന്റെ ഭാഗമായി ശൂലവും, വാളും പതിവായി ഗുരുതി തറയിൽ ഉണ്ടാവാറുണ്ട്. സംഭവത്തിൽ പ്രതി അർജുനെ പൊലീസ് പിടികൂടി.
വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ സഹോദരനെ ലഹരി മുക്ത കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരമായിട്ടാണ് വീട്ടിൽ വെച്ച് വെട്ടിയത്. വെട്ടേറ്റയാൾ ഇപ്പോൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: A man in Kozhikode attacked his younger brother with a sword from a temple, allegedly due to resentment over being sent to a rehabilitation center.