സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. ഒമ്പതാം തവണയാണ് റിയാദിലെ കോടതി വിധി പ്രഖ്യാപനം മാറ്റിവയ്ക്കുന്നത്. മാർച്ച് 13 ന് രാവിലെ സൗദി സമയം 11 മണിക്ക് കേസ് വീണ്ടും പരിഗണിക്കും.
റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ കോടതിയിൽ ഹാജരായിരുന്നു. സൗദി സമയം രാവിലെ 10 മണിക്ക് കേസ് പരിഗണിച്ചെങ്കിലും വിധി പ്രഖ്യാപിച്ചില്ല.
കോടതിയുടെ നിർദ്ദേശപ്രകാരം ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നീളുന്ന സാഹചര്യത്തിൽ റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. മോചനം വൈകുന്ന സാഹചര്യത്തിൽ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ടെന്ന് അഭിഭാഷക ഡോ. റെന അറിയിച്ചു.
Story Highlights: Abdul Rahim, a Kozhikode native imprisoned in Saudi Arabia, faces further delays in his release as the Riyadh court postpones the verdict for the ninth time.